LIMA WORLD LIBRARY

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ജയിച്ചു നില്ക്കാൻ ആഗ്രഹിക്കുന്നവരും അതിനായി എന്ത് ഹീന പ്രവൃത്തിയും ചെയ്യാൻ മടിക്കാത്തവരുമാണ് – ജോസ് ക്ലെമന്റ്

ജീവിതത്തിന്റെ സമസ്ത മേഖലകളിലും ജയിച്ചു നില്ക്കാൻ ആഗ്രഹിക്കുന്നവരും അതിനായി എന്ത് ഹീന പ്രവൃത്തിയും ചെയ്യാൻ മടിക്കാത്തവരുമാണ് നമ്മിൽ ഭൂരിഭാഗം പേരും. അതിൽ സ്വന്തബന്ധങ്ങൾ പോലും നോക്കാറില്ല. ഇതാണോ യഥാർഥ ജീവിത വിജയം?തോറ്റ് തോല്പിച്ചു കൊണ്ട് വിജയികളാകണം. അമ്മയെ സ്നേഹം കൊണ്ടും അച്ഛനെ ബഹുമാനം കൊണ്ടും ഗുരുവിനെ ആദരവു കൊണ്ടും ദൈവത്തെ ഭക്തികൊണ്ടും ഭാര്യയെ സംരക്ഷണം കൊണ്ടും കുട്ടികളെ വാത്സല്യം കൊണ്ടും സുഹൃത്തുക്കളെ നന്മ കൊണ്ടും ശത്രുക്കളെ ക്ഷമ കൊണ്ടും തോല്‌പ്പിക്കണം. ഈ തോൽവി ഇവർക്കു മുന്നിലുള്ള മഹാവിജയമായിരിക്കും. തോറ്റ് തോല്പിക്കുന്നവരൊക്കെ ജീവിതത്തെ ആശ്ലേഷിച്ച് വിജയം കണ്ടെത്തുന്നവരാണെന്ന ബോധ്യമുണ്ടാകണം. സുപ്രഭാതം! ജോസ് ക്ലെമന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px