യുക്രെയ്നുമായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞേക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്റോവ് . ചില വിഷയങ്ങളില്‍ ഇതിനോടകം ധാരണയിലെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു. യുക്രെയ്ന്റെ നിഷ്പക്ഷതയും നിരായുധീകരണവും മാത്രമല്ല ആവശ്യം. കിഴക്കന്‍ യുക്രെയ്നിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമെന്നും ലാവ്റോവ് വ്യക്തമാക്കി.













