LIMA WORLD LIBRARY

ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി; തുടരുമെന്ന് രാജപക്സെ: കൊളംബോയില്‍ കൂറ്റന്‍ പ്രകടനം

സാമ്പത്തിക പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ എല്ലാ മന്ത്രിമാരും രാജിവച്ചു. രാത്രി അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നാണ് മന്ത്രിമാര്‍ വകുപ്പുകള്‍ ഒഴിയുന്നതായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മഹിന്ദ രാജപക്സെക്ക് എല്ലാവരും ഒപ്പിട്ട കത്തുനല്‍കി. പ്രധാനമന്ത്രി ഉടന്‍ തന്നെ പ്രസിഡന്റിനെ കണ്ട് സ്ഥിതി ബോധ്യപ്പെടുത്തും. എന്നാല്‍ പദവി രാജിവയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ. നേരത്തെ പ്രധാനമന്ത്രി രാജിവച്ചെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെ വാര്‍ത്താക്കുറിപ്പിറക്കി. എല്ലാ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രധാനമന്ത്രി രാജിവച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ വിലക്ക് മറികടന്ന് ശ്രീലങ്കയില്‍ പ്രതിഷേധം കനക്കുകയാണ്. കൊളംബോ ജയവര്‍ദനപുര സര്‍വകലാശാല വിദ്യാര്‍ഥികളടക്കം കൊളംബോയില്‍ തെരുവിലിറങ്ങി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px