പാക്കിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും. നവാസ് ഷെരീഫിന്‍റെ സഹോദരന്‍ ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായേക്കും. പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം പാസായതിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകു. അസംബ്ലി വീണ്ടും ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരും. ഭരണകക്ഷി അംഗങ്ങള്‍ നാഷണല്‍ അസംബ്ലിയില്‍ നിന്ന് വിട്ടുനിന്നു. ഇമ്രാന്‍ ഖാൻ ഔദ്യോഗിക വസതി വിട്ടു. അസംബ്ലിക്ക് പുറത്ത് ഇമ്രാന്‍ ഖാന്‍റെ അനുയായികള്‍ പ്രതിഷേധിച്ചു. നാഷണല്‍ അസംബ്ലിക്ക് പുറത്ത് വന്‍ സൈനിക സന്നാഹമാണ്. പാക്കിസ്ഥാനിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നൽകി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യം വിടുന്നത് തടഞ്ഞു.
വോട്ടെടുപ്പിന് മുന്‍പേ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവച്ചു. ഇതേ തുടർന്ന് മുൻ പ്രതിപക്ഷ നേതാവ് അയാസ് സാദിഖിന് സ്പീക്കറുടെ പകരം ചുമതല നൽകി. അവിശ്വാസവോട്ടെടുപ്പ് നടത്താത്തതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനിരിക്കുന്നതിനിടെയാണ് നാടകീയ നീക്കം. അവിശ്വാസ വോട്ടെടുപ്പ് നടന്നതിനെത്തുടര്‍ന്ന് പാക് ചീഫ് ജസ്റ്റിസ് തിരിച്ചുപോയി. വോട്ടെടുപ്പ് നടത്താത്തതിനെതിരായ ഹര്‍ജി രാത്രി പരിഗണിക്കാന്‍ തീരുമാനിച്ചു.













