ഐതിഹ്യമാലക്കഥകളുടെ തമ്പുരാൻ – ശ്രീ.കൊട്ടാരത്തിൽ ശങ്കുണ്ണി (മിനി സുരേഷ്)

Facebook
Twitter
WhatsApp
Email

ലയാള സാഹിത്യ സോപാനത്തിന്റെ ഉത്തുംഗ ശീർഷങ്ങളിൽഇന്നും വിരാജിക്കുന്ന കവിതിലകൻ ശ്രീ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ നൂറ്റിഅറുപത്തിയാറാമത് ജന്മവാർഷികാഘോഷമാണ് ഏപ്രിൽ നാലിന്.

നൂറ്റാണ്ടുകൾക്ക് മുൻപേ കേരളമണ്ണിൽ പ്രചാരത്തിലുണ്ടായിരുന്ന ഐതിഹ്യങ്ങളെയെല്ലാം
സമാഹരിച്ച് 25 വർഷങ്ങൾക്കിടയിലായി ,8 ഭാഗങ്ങളായി കൊരുത്തവയാണ് കഥാ സരിത് സാഗരംഎന്നുവിശേഷിപ്പിക്കാവുന്നഐതിഹ്യമാല.
ചരിത്രം വേണ്ടത്ര തെളിവുകളോടെയല്ലെങ്കിലും മഹാക്ഷേത്രങ്ങളുടെ ഉത്ഭവങ്ങളായി.സ്നേഹവും നന്മയും .പകയും വിളിച്ചോതുന്ന ആനക്കഥകളായി,യക്ഷിക്കഥകളായി,മാന്ത്രികപ്രപഞ്ചത്തിന്റെ മാസ്മരിക ഭാവങ്ങളായി ഇതിൽഇഴ പിരിഞ്ഞുകിടക്കുന്നു.
കഥാപാത്രങ്ങളെയും, അന്നത്തെ കാലഘട്ടത്തിന്റെ സവിശേഷതകളെയും അത്ഭുതമുളവാക്കുന്ന രീതിയിൽ വർണ്ണിച്ചു വായനക്കാരന്റെ ജിജ്ഞാസ കളയാതെപിടിച്ചിരുത്തുന്ന രചനാ വൈഭവം .ഐതിഹ്യമാലക്കഥകളിലുടനീളം ദർശിക്കാം.തലമുറകൾ കൈമാറി വന്ന അറിവുകൾ,
ഭൂതകാലത്തിന്റെ താളുകളിലൊളിപ്പിച്ച ഓർമ്മകൾ,മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന
കഥാചിത്രങ്ങൾ,ഇവയാണ് എക്കാലവും ഇതിലെ കഥകളുടെ പ്രസക്തി.

1855 ഏപ്രിൽ നാലിന് കോട്ടയത്തെ കോടിമതയിൽ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ
പുത്രനായാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജനനം.അമ്മ നങ്ങമ്മ .വാസുദേവൻ എന്നായിരുന്നു
യഥാർത്ഥ നാമമെങ്കിലും .വിളിപ്പേരായ ശങ്കു എന്ന
പേരിനൊപ്പം ജാതിപ്പേരായ ‘ഉണ്ണിയും’ കൂടി ചേർത്ത്
ശങ്കുണ്ണി എന്ന പേരിലാണ് അദ്ദേഹം പ്രസിദ്ധനായത്.
പത്തു വയസ്സു വരെ ആശാന്മാരുടെ വീടുകളിലായിരുന്നു പഠനം.സ്കൂൾ വിദ്യാഭ്യാസം
ഉണ്ടായിട്ടില്ല. പതിനേഴാമത്തെ വയസ്സിൽ മണർകാട്ട്
ശങ്കര വാര്യരിൽ നിന്ന് സിദ്ധ രൂപം പഠിച്ചു. പിന്നീട്
വയസ്കര മുസ്സതിൽ നിന്ന് രഘുവംശം,മാഘം,നൈഷധം തുടങ്ങിയ കാവ്യങ്ങളും,സഹസ്രയോഗം,ഗുണപാഠം.ചികിത്സാക്രമം,അഷ്ടാംഗ ഹൃദയം തുടങ്ങിയ വൈദ്യശാസ്ത്ര
ഗ്രന്ഥങ്ങളും പഠിച്ചു. വൈദ്യൻ എന്ന നിലയിലും
പ്രസിദ്ധനായിരുന്നു.
36-മത്തെ വയസ്സിൽ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ
നിർബന്ധത്തിനു വഴങ്ങി സുഭദ്രാഹരണം മണി പ്രവാളം,കേശവദാസചരിതം എന്നിവ രചിച്ചു.ഇതിനിടയിൽ 12 വർഷത്തോളം വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ മലയാളം
പഠിപ്പിക്കുകയും ചെയ്തു.

1893ൽ കോട്ടയത്തെ M.T സെമിനാരി ഹൈസ്കൂളിൽ അധ്യാപകനായി.

മണിപ്രവാളകൃതികൾ,പരിഭാഷകൾ,നാടകങ്ങൾ,ആട്ടക്കഥകൾ,കിളിപ്പാട്ട്,കൈ കൊട്ടിക്കളിപ്പാട്ട്,തുള്ളൽപ്പാട്ട്,വഞ്ചിപ്പാട്ട്,ഗദ്യ പ്രബന്ധങ്ങൾ ,കല്പിത കഥകൾ,പുരാണകഥകൾ തുടങ്ങി അറുപതിലേറെ കൃതികളാണ്അദ്ദേഹംരചിച്ചിട്ടുള്ളത്.ശ്രീരാമാവതാരം,ശ്രീരാമപട്ടാഭിഷേകം ,സീത വിവാഹം,കിരാതസൂനുചരിതം,ഭൂസുരഗോഗ്രഹണം എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ആട്ടക്കഥകളാണ്.
1898 മുതലാണ് ഐതിഹ്യ മാലയുടെ രചന തുടങ്ങിയത്.ശ്രീ.കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ
പ്രേരണ മൂലം മനോരമയിലും,ഭാഷാ പോഷിണിയിലും ഖണ്ഡശ: പ്രസിദ്ധീകരിക്കുന്ന
രീതിയിലാണ് ഐതിഹ്യമാല നാന്ദി കുറിച്ചതെങ്കിലും ,പിന്നീട് അദ്ദേഹത്തിന്റെ
മരണം വരെ രചന തുടർന്നു പോകുന്ന പുസ്തക
പരമ്പരയായി ഐതിഹ്യമാല തുടർന്നു.
1904 ൽ കൊച്ചി രാജാവ് സമ്മാനിച്ച ‘കവി തിലകം ‘ എന്ന സ്ഥാനമുൾപ്പെടെ തിരുവിതാംകൂർ,കൊച്ചി,ബ്രിട്ടീഷ് മലബാർ എന്നീ
രാജസദസ്സുകളിൽ നിന്നും ധാരാളം സ്ഥാനങ്ങളും
സമ്മാനങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ആദ്യവിവാഹത്തിലെ ഭാര്യ മരണമടഞ്ഞതിനെ തുടർന്ന് പുനർ വിവാഹം ചെയ്തു. സന്താനലബ്ധിയില്ലാതെ വന്നതു മൂലം മൂന്നാമതൊരിക്കൽ കൂടി വിവാഹം ചെയ്തു. അനപത്യതാവിമുക്തിക്കു വേണ്ടി ഏവൂർ പനവേലി
കൃഷ്ണശർമ്മയുടെ രണ്ടാമത്തെ പുത്രൻ വാസുദേവൻ ഉണ്ണിയെ ദത്തെടുത്തു വളർത്തി.
1937 ജൂലൈ 22 ന് കൊട്ടാരത്തിൽ ശങ്കുണ്ണി
അന്തരിച്ചു.
ജന്മദേശമായ കോട്ടയത്തെ കോടിമതയിൽ
കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകട്രസ്റ്റ് അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ 1997ൽ പ്രസിദ്ധീകരിച്ചു. ട്രസ്റ്റിന്റെ കീഴിൽആർട്ട്ഗ്യാലറിയും,ചിത്രകലാപഠനകേന്ദ്രവും,ലൈബ്രറിയും സജീവമായി പ്രവർത്തിക്കുന്നുണ്ട്.
മലയാളികളുടെ മനസ്സിൽ നിന്നും മായാത്ത
കഥകളാണ് ‘പറയി പെറ്റ പന്തിരുകുലവും,കടമറ്റത്തു കത്തനാരും,കള്ളിയങ്കാട്ടുനീലിയുടെയുടെയുമൊക്കെ കഥകൾ .ജാതി മത വർഗ്ഗ ചിന്തകൾ
കൊടികുത്തി വാണിരുന്ന കാലത്തെ സമൂഹത്തിന്റെയും,വ്യവസ്ഥിതികളുടെയും
ഒരു ഏകദേശ രൂപം കൂടി ഈ കഥകൾ വ്യക്തമാക്കുന്നുണ്ട്.
കാലത്തെ അതിജീവിച്ചവയാണ് ഐതിഹ്യമാലക്കഥകളും
ഒരിക്കലും മായാത്ത രൂപമായി ചിര പ്രതിഷ്ഠ ചെയ്യപ്പെട്ട മഹാ പുരുഷൻ കവിതിലകൻ
കൊട്ടാരത്തിൽശങ്കുണ്ണിയും,ഐതിഹ്യമാലക്കഥകളും കാലത്തെ അതിജീവിച്ചിരിക്കുന്നു എന്നതിൽ
ഓരോ മലയാളിക്കും അഭിമാനിക്കാം.

നമ്മുടെ ചിന്തയിലും,ഭാഷയിലും സംസ്കാരത്തിലും ഐതിഹ്യമാലക്കഥകൾവരുത്തിയ മാറ്റങ്ങളെ കൃതജ്ഞതയോടെസ്മരിക്കുന്നു.
mini suresh

About The Author

Leave a Reply

Your email address will not be published. Required fields are marked *