LIMA WORLD LIBRARY

നല്ല കോണ്‍ഗ്രസ് നേതാക്കള്‍ ആംആദ്മിയില്‍ ചേരൂ: കേജ്രിവാള്‍

ഒരുതവണ ഗുജറാത്തില്‍ ആംആദ്മിക്ക് അവസരംതരാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് അരവിന്ദ് കേജ്രിവാള്‍. സ്ക്കൂളുകളുടെ അവസ്ഥ മോശമാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ അദ്ദേഹം കുറ്റപ്പെടുത്തി.  സംസ്ഥാനത്തെ കോൺഗ്രസ് ബിജെപി നേതാക്കളോട് തന്റെ പാർട്ടിയിൽ ചേരാനും കേജ്രിവാള്‍ പറഞ്ഞു. ഗുജറാത്തിലെ പൊതു പരിപാടിയെ അഭിസംബോധന ചെയ്താണ് ഇക്കാര്യങ്ങള്‍ കേജ്രവാള്‍ പറഞ്ഞത്.

27 വര്‍ഷമായി ഗുജറാത്തില്‍ ബിജെപിയാണ്. ഈ കാലയളവില്‍ സ്ക്കൂളുകളുടെ അവസ്ഥ ഇത്തരത്തിലാക്കി. ഇനിയൊരു അഞ്ച് വര്‍ഷം കൂടി ഈ സര്‍ക്കാരിനെ ജയിപ്പിച്ചിട്ട് കാര്യമില്ല. ഈ അഞ്ച് വര്‍ഷം ഭരണം എനിക്ക് തരൂ.. എന്നിട്ടും ഗുജറാത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ മാറ്റമുണ്ടായില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നെ പുറത്താക്കാം’- കേജ്രവാള്‍ പറഞ്ഞു.

അതേസമയം, ഒരു പരീക്ഷയെങ്കിലും പേപ്പര്‍ ചോര്‍ത്താതെ നടത്തൂയെന്ന് പറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിമര്‍ശിച്ചു. ഗുജറാത്തിലെ നല്ല ചില കോണ്‍ഗ്രസ് നേതാക്കളോട് എഎപിയില്‍ ചേരാനും കേജ്രവാള്‍ ആവശ്യപ്പെട്ടു. ഗുജറാത്ത് തുലയുകയാണ്, ഒരുമിച്ച് ശരിയാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px