LIMA WORLD LIBRARY

ഭൂമിയിലെ മാലാഖമാർ ~എം.തങ്കച്ചൻ ജോസഫ് എഴുതുന്ന ലേഖനം.

ഒരു അന്താരാഷ്ട്ര നേഴ്‌സ്സ് ദിനം കൂടി കടന്നു പോകുമ്പോൾ,അവർ സമൂഹത്തിനു നൽകുന്ന സേവനങ്ങളെയും കരുതലുകളെയും നമുക്ക് സ്നേഹത്തോടെ ഓർമ്മിക്കാം.

മഹാ മാരികളാകുന്ന വൈറസ്സുകളുടെ കടന്നു വരവോടെ പരിഹരിക്കപ്പെടാനാവാത്ത നിരവധി വെല്ലു വിളികൾ നേർഴുമാർ നേരിടുന്നുവെങ്കിലും അവരുടെ നിശ്ചയദാർഢ്യവും കരുതലും നമ്മുക്ക് എന്നും മുതൽക്കൂട്ടു തന്നെയാണ്, മാത്രമല്ല അത്,ഓരോ മനുഷ്യന്റെയും ജീവിത പ്രതീക്ഷകൾക്ക് നിറം പകർന്നു നല്കുന്നവയാണ്. അവർ നേരിടുന്ന കാഠിന്യമായ ജീവിതാവസ്ഥകൾ പൊതു സമൂഹത്തിന് ബോധ്യമുണ്ടാകുന്നതിനും അവർക്ക് അർഹിക്കുന്ന അംഗീകാരം പൊതു സമൂഹത്തിൽ നിന്നും അവർക്ക് തിരികെലഭിക്കേണ്ടതിനുംകൂടിയാണ് ഓരോ നേഴ്സ്സ് ഡെയ്‌കളും നമ്മൾ ആചരിക്കുന്നത്.കൂടാതെ അർപ്പണ മനോഭാവത്തോടെയും സേവന താൽപ്പര്യത്തോടെയും കൂടുതൽ പേർ ഈ രംഗത്തേക്ക് കടന്നുവരുവാനും ഈ ദിനത്തിന്റെ ആചരണം ആവശ്യമാണ്.

“മുന്നോട്ടു നയിക്കുവാൻ ഒരു ശബ്ദം നേഴ്‌സിങിൽ നിക്ഷേപിക്കൂ,ലോകത്തെ ആരോഗ്യ വ്യവസ്‌ഥയുടെ അവകാശങ്ങളെ ബഹുമാനിക്കൂ: ഇതാണ് ഈ വർഷത്തെ പ്രമേയം.

കേരളത്തിലും കോവിഡ് പോലുള്ള വൈറസുകളെ ചെറുത്ത് നിൽക്കുന്നതിലും ഇവയ്ക്കെതിരെയുള്ള വിജയങ്ങളിലും ഇവിടെത്തെ ഓരോ നേഴ്‌സുമാരിലും പങ്കുണ്ട് എന്നു കാണാൻ കഴിയും. ലോകത്തിന്റെ എല്ലാ കോണുകളിലും തന്നെ നമ്മുടെ മലയാളികളായ നേഴുമാർ അഭിമാനത്തോടെ ജോലി നോക്കുന്നു.അവരുടെ വിലയേറിയ പ്രവർത്തനങ്ങൾ അതാത് രാജ്യങ്ങളുടെ ആരോഗ്യ രംഗത്തിന് വലിയ സംഭാവനകൾ ആണെന്നുള്ള റിപ്പോർട്ടുകളും വാർത്തകളും വരുന്നതിൽ നമുക്കും അഭിമാനിക്കാം.

മനുഷ്യ ജീവനുകൾക്ക് അനവധി വെല്ലു വിളികൾ നേരിടുന്ന ഇക്കാലത്ത് പൊതു സമൂഹത്തിന്റെ പിന്തുണയും കരുത്തും നേഴുമാർക്കും എല്ലാ ആരോഗ്യപ്രവർത്തകർക്കും തിരികെവേണമെന്ന് പ്രത്യേകമായി എടുത്തു പറയേണ്ട കാര്യമില്ലല്ലോ.
അതിനാൽ ഈ അന്താരാഷ്ട്ര നേഴ്‌സ്സ് ദിനത്തിലും എല്ലാ ആരോഗ്യപ്രവർത്തകരെയും നേഴ്‌സുമാരെയും നമുക്ക് സ്നേഹത്തോടെയും നന്ദിയോടെയും ഓർക്കാം.
🌷
എം.തങ്കച്ചൻ ജോസഫ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px