LIMA WORLD LIBRARY

കാവൽ – ബിന്ദു. മലപ്പുറം

രോഗശയ്യയിൽഒരിയ്ക്കലെങ്കിലും ജീവിതത്തിൽ നമ്മുടെ കൂടെയുള്ളവരുടെ സാമീപ്യം ഇല്ലാതെ വന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ഒരു പക്ഷേ കൂടപ്പിറപ്പുകൾക്ക് പോലും സാധിയ്ക്കാത്ത ആശ്വാസമേകാൻ, ഒറ്റപ്പെട്ടു പോവുമ്പോൾ നമുക്ക് തുണയായി എത്തി നമ്മെ പരിചരിച്ച് ജീവിതത്തിന്റെ കരിമ്പുകകൾ മായ്ച്ച് തെളിമയിലെത്തിച്ച് നമ്മോട് യാത്ര പറയുന്ന ഭൂമിയിലെ മാലാഖമാർ ഈ ലോകത്തിന് നൽകുന്ന മൂല്യങ്ങളെക്കുറിച്ച് നാമോർക്കണം. ഉറക്കമൊഴിച്ച് കൂട്ടിരുന്ന് പരിചരണയും ആശ്വാസവചനങ്ങളും നൽകി നൻമകൾ മാത്രം മനസ്സിൽ ചിന്തിയ്ക്കുന്ന ആ വെളുത്ത വസ്ത്രധാരികളുടെ മഹത്വ o പലപ്പോഴും മറന്ന് പോവുന്നോ എന്ന് തോന്നാറുണ്ട് ചില വാർത്തകൾ കേൾക്കുമ്പോൾ . അവരുടെ മഹത്വം അറിയണം. അവരഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ തീക്ഷ്ണതയറിയണം. ലോകത്തിന് തന്നെ പ്രകാശം ചൊരിയുന്ന മാലാഖമാർക്ക് വന്ദനം . സ്വന്തം ജീവിതം അവർ പരിചരണം, ശുശ്രൂഷ എന്നീ രണ്ട് പദങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ഇത് സ്വന്തം കുടുംബത്തേയും കുട്ടികളേയും പോലും അകറ്റി നിർത്തി ആതുര സേവനം ചെയ്യുന്ന സാഹചര്യം ഓർക്കുമ്പോൾ അവരുടെ മഹത്വത്തിന്റെ പൂർണത നമുക്ക് മനസ്സിലാക്കാം. വിഷമകരമായ പല ഘട്ടങ്ങളിലും കൂട്ടിരുന്ന് കൂടപ്പിറപ്പാവുന്ന മാലാഖമാരേ …..
നന്ദിയോടെ സ്മരിയ്ക്കും. എന്നുമെന്നും രണ്ട് വാക്ക് കുറിയ്ക്കട്ടെ .
നന്ദി 🙏🏻
സ്നേഹം❤️

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px