പിറന്നു വീണപ്പോൾ
തന്നെ ഉമ്മ മരിച്ചു പോയ
അനാഥത്വം പേറുന്ന ഒരു
ബാല്യം ഉപ്പായുടെ കൈകളിൽ ലാളനകൾ കൊ
ണ്ട് വളർന്നു വരാൻ ആ കുഞ്ഞിനെയും കൊണ്ട് അ
യാൾ കണ്ണീരോടെ ജീവിച്ചു
പോന്നു …
പ്രാരബ്‌ദങ്ങളിലും
തളരാതെ അയാൾ കൈക്കു
ഞ്ഞിനെ മാറോട് ചേർത്ത്
വളർത്തി ആ കുഞ്ഞ് എപ്പൊ
ഴും നിലവിളിയായിരുന്നു ഇത്
അയൽവാസിയായ ഹിന്ദു
കുടുംബത്തിലെ ദേവകിയമ്മ
കേൾക്കാനിടയായി അവർക്ക്
വല്ലാത്ത സങ്കടം തോന്നി
ചെറിയ ഓല മേഞ്ഞ
കൂരയിൽ അർദ്ധരാത്രിയിലും
കുഞ്ഞ് കിടന്ന് നിലവിളിക്കുന്നത് കേട്ട ദേവകി ഒന്നവിടം വരം പോയി
നോക്കിയാലോ എന്ന് വിചാരി
ച്ചു. ആ കാലത്ത് വൈദ്യുതി
അപൂർവ്വം വീടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ
കയ്യിൽ ഒരു ചെറിയ ചൂട്ടു
കത്തിച്ച് ദേവകി അവിടേക്ക്
പുറപ്പെട്ടു ചെറിയ ഒരു ഇടവഴി
യിലൂടെ വേണം കുഞ്ഞമ്മദ്
എന്ന ചെറുപ്പക്കാരൻ്റെ വീട്ടിൽ എത്താൻ ഒരു വിധം
പണിപ്പെട്ട് അവർ വീട്ടിലെത്തി
ചൂട്ട് കെടുത്തി
കോനായിലേക്ക് കയറിയ
ദേവകിയ്ക്ക് ആകെ സങ്കടം
തോന്നി ഒന്നര വയസ്സുള്ള
ഒരു കുഞ്ഞിൻ്റെ അമ്മ കൂടി
യായിരുന്നു അവർ വേഗം
ആ കുഞ്ഞിനെ വാരിയെടു
ത്ത് നെറുകയിൽ ഉമ്മ വെച്ച്
മാറോടണച്ചു ഇത് കണ്ടപ്പൊ
ഴേക്കും അയാൾക്ക് സന്തോ
ഷമായി കുഞ്ഞ് കരച്ചിലടക്കി
കുറച്ചു കഴിഞ്ഞ
പ്പോൾ അത് വീണ്ടും കരയാൻ
തുടങ്ങി അത് കണ്ട് വിഷമിച്ച
ദേവകി കാര്യം മനസ്സിലാക്കി
തൻ്റെ മാറോട് വാൽസല്യ
ത്തോടെ ചേർത്തു പിടിച്ച
ദേവകി അതിനെ മുലയൂട്ടാൻ
തുടങ്ങി
ഇതു കണ്ട കുഞ്ഞ
മ്മദ് സങ്കട മടക്ക വയ്യാതെ
എന്തു ചെയ്യണമെന്നറിയാതെ
പൊട്ടിക്കരഞ്ഞു. ആവോളം
പാൽ നുകർന്ന് ആ കുഞ്ഞ്
എല്ലാം മറന്ന് ഉറങ്ങിപ്പോയി
പെറ്റമ്മയല്ലെങ്കിലും ഒരന്യ
മതത്തിൽ പെട്ട സ്ത്രീ തൻ്റെ
കുഞ്ഞിന് അമ്മയായിരി
ക്കുന്നു കുറച്ചു കഴിഞ്ഞ്
കുഞ്ഞിനെ കയ്യിൽ ഏൽപിച്ച്
ദേവകി വീട്ടിൽ നിന്നും ഇറങ്ങി
.
പോരുമ്പോൾ പറഞ്ഞു നാളെ കുഞ്ഞ് വിശന്നു നിലവിളിക്കയാ
ണെങ്കിൽ പൊരേ ലേക്ക്
വന്നാൽ മതി ഇത് കേട്ട്
അയാൾക്ക് വല്ലാത്ത സന്തോ
ഷമായി ആ കുഞ്ഞിനെ
മാറോടടക്കി പിടിച്ച് രാത്രി
മുഴുവനും നല്ല ഉറക്കത്തിലാ
യിരുന്നു.
പിറ്റേന്ന് കുഞ്ഞ്
ഇതേപോലെ നിർത്താതെ
കരയാൻ തുടങ്ങി അയാൾ
കുഞ്ഞുമായി ദേവകിയുടെ
യടുത്തേക്ക് പോകാനൊരു
ങ്ങി. അവർ അതിനെ വേഗം
വാരിയെടുത്ത് ലാളിക്കാൻ
തുടങ്ങി.
അങ്ങനെ അരുമയാ
യ ആ കുഞ്ഞ് ദേവകിയുടെ
കൈകളിൽ വളരാൻ തുടങ്ങി.
നാളുകൾ കഴിഞ്ഞു ഒരമ്മയെ
പോലെ അവർ അതിനെ വാൽസല്യത്തോടെ പരിപാലി
ച്ചു.
കുഞ്ഞ് കുറച്ചു
കൂടെ വലുതായി അറിയാനു
ള്ള പ്രായമാവാൻ തുടങ്ങി
ഉമ്മയെ എന്നും ചോദിക്കു
മായിരുന്ന കുഞ്ഞിനോട്
ഉപ്പ പറയുമായിരുന്നു മോന്
ഉമ്മയെ പോലെ നോക്കിയത്
പാലൂട്ടി വളർത്തിയത് അടു
ത്ത വീട്ടിലെ ദേവകി ചേച്ചി
യാണ് അതെപ്പൊഴും ഓർമ
വേണം ഒരിക്കലും മറന്ന്
പോകരുത്
കുറച്ചു കൂടെ വലുതാ
യപ്പോൾ ഉപ്പ പള്ളിക്കൂടത്തി
ലേക്ക് പറഞ്ഞയച്ചു എപ്പൊഴും ദേവകി അതിനെ
പുത്ര വാൽസല്യത്തോടെ
സ്നേഹിക്കുമായിരുന്നു തൻ്റെ
മകൻ്റെ കൂടെ എപ്പൊഴും കളിച്ചു വളരാൻ തുടങ്ങി.
രണ്ടു പേർക്കും ഒരുമിച്ച്
ആഹാരം വിളമ്പിയും ഓമനി
ച്ചും തൻ്റെ മകന്നൊപ്പം
ആ കുഞ്ഞും വളർന്നു വലുതായി.
വർഷങ്ങൾ കടന്നു
പോയി ഉമ്മയില്ലാതെ വളർന്നു
വന്ന തോന്നൽ ഇതു വരെ തൻ്റെ മകന് വന്നില്ലെന്ന് ഉപ്പ
എപ്പൊഴും സന്തോഷിക്കുമായിരുന്നു
പണി കഴിഞ്ഞ് വരുന്ന വഴി
കുഞ്ഞമ്മദ് തൻ്റെ മോന്
വാങ്ങുമ്പോൾ ഒരു പൊതി
ചായക്കൂട്ടൽ ദേവകിയുടെ
മകനും കരുതിയിരുന്നു.
അങ്ങനെ ഒരു
വീടെന്ന പോലെ അവർ
കഴിഞ്ഞു വന്നു. പനേ കാലം
തൊട്ടേ കുഞ്ഞിന് അഭിനയ
ത്തോട് നല്ല അഭിരുചി ഉണ്ടാ
യിരുന്നു കുട്ടിയുടെ കഴിവു
കൾ അദ്ധ്യാപകന്മാർ ഉപ്പയോ
ട് പറയുമായിരുന്നു. നല്ല കഴി
വുള്ള കുട്ടിയാണ് മുഹമ്മദ്
പഠനത്തിലും മിടുക്കനാണ്
ആ കാലത്തൊക്കെ
അവർക്ക് കലയും അഭിനയ
ത്തോടുമൊക്കെ അവഗണന
യാണെങ്കിലും അതൊന്നും
വക വെക്കാതെ അയാൾ
മോൻ്റെ കഴിവിനെ പ്രശംസി
ക്കാൻ തുടങ്ങി. ഒപ്പം നാട്ടു
കാരുടെ പ്രോൽസാഹനവും
കൂടെയുണ്ടായി
സാമ്പത്തികമായി
വളരെ പിന്നോക്കം നിൽക്കുന്ന കുഞ്ഞമ്മദ് പക്ഷേ ജീവിക്കാൻ നെട്ടോ
ട്ടമോടുന്ന അവസ്ഥയിലാ
യിരുന്നു. എങ്കിലും മോൻ
വലിയൊരു കലാകാരനാവു
ക എന്നത് അദ്ദേഹത്തിൻ്റെ
അടങ്ങാത്ത ആഗ്രഹമായി
രുന്നു
കുഞ്ഞമദിന് പ്രായ
മേറി വന്നു. തൻ്റെ ബാപ്പയ്ക്ക്
എന്നും താങ്ങും തണലുമായി
കുഞ്ഞു മുഹമ്മദ് മാറിയിരു
ന്നു. സാമ്പത്തിക ബുദ്ധിമുട്ട്
മൂലം മുഹമ്മദ് പത്താം ക്ലാസ്
വിജയിച്ചതിന് ശേഷം പടിക്കാ
ൻ വിഷമിച്ചു
പിന്നീട് നാടു കലാ
വേദിയിൽ അംഗമായി ചെറി
യ ചെറിയ നാടകങ്ങളിൽ
അഭിനയിച്ച് ശ്രദ്ധ പതിപ്പി
ക്കാൻ തുടങ്ങി. പിന്നെ
സ്ഥിരം നാടക വേദികളിൽ
സജീവ സാന്നിദ്ധ്യമായി
മുഹമ്മദ് നിറഞ്ഞു നിന്നു
പ്രൊഫഷണൽ നാടക
വേദികളിൽ തൻ്റേതായ
വ്യക്തി മുദ്ര പതിപ്പിച്ച് കുഞ്ഞു
മുഹമ്മദ് ക്ഷത്രിയൻ എന്ന
നാടകത്തിലെ കേന്ദ്ര കഥാ
പാത്രം ഗംഭീരമായി അഭിന
യി ച്ചു ഫലിപ്പിച്ചു.
ആ നാടകത്തിൻ്റെ
ആദ്യ അരങ്ങേറ്റം തൻ്റെ
നാട്ടിൽ. തന്നെ നാട്ടുകാരു
ടെ അഭിപ്രായം മാനിച്ച്
നാട്യ കലാവേദിയുടെ ആദ്യ
ത്തെ നാടകം ഗംഭീര സ്വീകര
ണത്തോടെ നാട്ടുകാൾ
വരവേൽക്കാനാരംഭിച്ചു.
ആദ്യത്തെ തൻ്റെ
അരങ്ങേറ്റ നാടകം ക്ഷത്രി
യൻ കാണാൻ പ്രായാധിക്യ
ത്താൽ അവശതയനുഭവി
ക്കു ന്ന തൻ്റെ ബാപ്പയുടെ
ഒരേയൊരാഗ്രഹമായിരുന്നു
മോൻ വലിയ ഒരു നടനാവ
ണം എന്നത്
ധാരാളം ആൾക്കാർ
നാടകം കാണാനെത്തിയിരു,
ന്നു. മുൻ നിരയിൽ തൻ്റെ
ബാപ്പയ്ക്ക് അവശത മൂലം
ഒരു ചാരു കസേരയിൽ
കിടന്നായിരുന്നു തൻ്റെ
മോൻ്റെ നാടകം കണ്ടത്
അഭ്ര പാളിയിൽ
മോൻ അഭിനയിച്ച് തർക്കു
മ്പൊഴും അവശതയെല്ലാം
മറന്ന് അയാൾ അള്ളാഹു
വിനോട് പ്രാർത്ഥിക്കുന്നുണ്ടാ
യിരുന്നു സന്തോഷിക്കുന്നു
ണ്ടായിരുന്നു നാട്ടുകാർ
കരഘോഷം മുഴക്കുന്നുണ്ടാ
യിരുന്നു മുഹമ്മദിൻ്റെ ഓ
രോ അഭിനയത്തിലും അവർ
ഹർഷാരവത്തോടെ വരവേ
റ്റിരുന്നു
നാടകത്തിൻ്റെ
ക്ലൈമാക്സി നോടടുത്ത്
ക്ഷത്രിയനിലെ അവസാന
ഡയലോഗ് മുഹമ്മദ് ഇങ്ങിനെ
പറഞ്ഞു എല്ലാ അംഗരക്ഷക
രും വധിക്കപ്പെട്ടിരിക്കുന്നു
ഞാൻ എൻ്റെ അഛന്
കൊടുത്ത വാക്ക് പാലിക്കും
എൻ്റെ അഛനെ ഞാൻ
സംരക്ഷിക്കുക തന്നെ ചെയ്യും
നിറഞ്ഞ കരഘോഷ
ത്തോടെ നാടകം അവസാനി
ക്കവേ അഭ്ര പാളിയിൽ എല്ലാം
മറന്ന് നിറഞ്ഞാടുമ്പൊഴും
ആ കഥാപാത്രമായി ജീവി
ക്കുകയായിരുന്നു ക്ഷത്രിയ
നെന്ന കുഞ്ഞുമുഹമ്മദ്
മകൻ്റെ അവസാന രംഗവും
കൺ നിറയെ കണ്ട ബാപ്പ
തിരശ്ശീലയ്ക്ക് പിന്നിൽ
നിറഞ്ഞാടുമ്പൊഴും കുഞ്ഞു
മുഹമ്മദ് അറിഞ്ഞിരുന്നില്ല
തൻ്റെ പ്രിയപ്പെട്ട ബാപ്പയുടെ
ചേതനയറ്റ ശരീരമാണ്
മുന്നിലുള്ളതെന്ന്
നാടകം കഴിഞ്ഞു
എല്ലാരും മുഹമ്മദിനെ എടു
ത്തുയർത്തി ആഹ്ളാദിച്ചിരു
ന്നു ബാപ്പയുടെ ആഗ്രഹം
സാധിച്ചെങ്കിലും എന്നെ വിട്ട്
പോയല്ലോ എന്ന വിഷമം
നാട്ടുകാരെയും കണ്ണീരിലാ
ഴ്ത്തിയിരുന്നു.
ആ വർഷത്തെ
കേരള സംഗീത നാടക
അക്കാദമിയുടെ ആദ്യത്തെ
അവാർഡ് ക്ഷത്രിയൻ നാട
കത്തിലെ മികച്ച അഭിനേതാ
വായ ശ്രീ കുഞ്ഞുമുഹമ്മദി
നായിരുന്നു
രചന ബിജു
About The Author
No related posts.