നിര്‍മ്മാണ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റം:സാധാരണക്കാർക്ക് വീട് വെക്കണമെങ്കിൽ വരം കിട്ടേണ്ട അവസ്ഥ

Facebook
Twitter
WhatsApp
Email

കോഴിക്കോട്-:സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുകയെന്നത് ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ സ്വപ്‌നമാണ്. ഉള്ളതെല്ലാം വിറ്റു പെറുക്കിയും കിട്ടാവുന്നിടത്തു നിന്നെല്ലാം വായ്പയെടുത്തും ഭാര്യയുടെ കെട്ടു താലി വരെ പണയപ്പെടുത്തിയും വീട് നിര്‍മ്മാണത്തിനായി പണം കണ്ടെത്താന്‍ എന്ത് ത്യാഗവും സഹിക്കാന്‍ ഇടത്തരം വരുമാനക്കാരായ മലയാളികള്‍ തയ്യാറാണ്. മാത്രമല്ല, വലുതായി ഇല്ലെങ്കിലും ചെറിയ ആഡംബരമൊക്കെ വീടിന് വേണമെന്ന് നിര്‍ബന്ധക്കാരാണ് മിക്കവരും. മലയാളികളുടെ ഈ മനോഭാവമാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വീടുകളുടെ എണ്ണം വലിയ തോതില്‍ ഉയരാനുള്ള കാരണം.

എന്നാല്‍ സാധാരണക്കാര്‍ക്ക് വീട് നിര്‍മ്മാണത്തിന് യോജിച്ച സമയമല്ലിത്. നിര്‍മ്മാണ സാമഗ്രികളുടെ വില ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് വലിയ തോതിലാണ് കുതിച്ചു കയറിയിട്ടുള്ളത്. ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വലിയ ശതമാനവും നിര്‍ത്തി വെച്ചിരിക്കുകയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *