യുഎഇയിൽ പുതിയതായി മൂന്ന് കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്തു. എല്ലാ സുരക്ഷാ, ആരോഗ്യ പ്രതിരോധ നടപടികളും പാലിക്കാൻ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) കമ്മ്യൂണിറ്റി അംഗങ്ങളോട് ശുപാർശ ചെയ്തിട്ടുണ്ട്.ഒത്തുചേരലുകളിലും യാത്രകളിലും എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാൻ അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു. മെയ് 24 നാണ് യുഎഇയിൽ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോർട്ട് ചെയ്തത്. പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 29 കാരനായ സന്ദർശകനാണ് അണുബാധ കണ്ടെത്തിയത്. എന്നാൽ ഏത് വെല്ലുവിളിയും നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.
സംശയാസ്പദമായ കേസുകൾക്കായി നിരീക്ഷണം വർദ്ധിപ്പിച്ചതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യപരിപാലന വിദഗ്ധർ ഉറപ്പ് നൽകിയിട്ടുണ്ട്.













