LIMA WORLD LIBRARY

ഒരൊറ്റ ഫോൺകോളിലൂടെ വാട്സ്ആപ്പ് ഹാക്ക് ചെയ്യും; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ

ലോകത്ത് ഏറ്റവും കൂടുതൽ യൂസർമാരുള്ള മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. അതുകൊണ്ട് തന്നെ തട്ടിപ്പുകാർക്കും സൈബർ കുറ്റവാളികൾക്കും ഏറ്റവും പ്രിയപ്പെട്ട പ്ലാറ്റ്ഫോമും വാട്സ്ആപ്പാണ്. എന്നാൽ, യൂസർമാർ പേടിച്ചിരിക്കേണ്ട പുതിയ വാട്സ്ആപ്പ് സ്കാം കൂടി പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സൈബർ സെക്യൂരിറ്റി കമ്പനിയായ ക്ലൗഡ്സെകിനെ ഉദ്ധരിച്ചുകൊണ്ട് ഗിസ്ചൈനയാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്

ഒരൊറ്റ ഫോൺ കോളിലൂടെ യൂസർമാരുടെ വാട്സ്ആപ്പ് അക്കൗണ്ടിന്റെ നിയന്ത്രണം പൂർണ്ണമായും കൈക്കലക്കുന്നതാണ് പുതിയ തട്ടിപ്പ്. പിന്നാലെ തട്ടിപ്പിനിരയായ വ്യക്തിയുടെ സുഹൃത്തുക്കളോടും മറ്റും വാട്സ്ആപ്പിലൂടെ പണമാവശ്യപ്പെടും. അശ്ലീല ചിത്രങ്ങൾ അയക്കുമെന്ന ഭീഷണിപ്പെടുത്തലുകൾക്കും സാധ്യതയുണ്ട്.

ക്ലൗഡ്സെക് സി.ഇ.ഒ ആയ രാഹുൽ ശശിയാണ് പുതിയ സ്കാം കണ്ടെത്തിയത്. സംശയം തോന്നാത്ത രീതിയിൽ വാട്സ്ആപ്പ് യൂസർമാരായ ആളുകളെ വിളിച്ച് അവരോട് ഒരു പ്രതേക നമ്പറിലേക്ക് വിളിക്കാനായി ആവശ്യപ്പെടും. ആരെങ്കിലും ഹാക്കർ പറഞ്ഞത് പ്രകാരം ആ നമ്പറിലേക്ക് ഡയൽ ചെയ്താൽ, അവർ തങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിൽ നിന്നും ലോഗ്-ഔട്ടാകും. അതോടെ അക്കൗണ്ടിന്റെ നിയന്ത്രണം ഹാക്കറുകെ കൈയ്യിലുമാകും

തന്റെ വാട്സ്ആപ്പ് അക്കൗണ്ട് കൈവിട്ടുപോയെന്ന് ഇര മനസിലാക്കും മുമ്പ് തന്നെ ഹാക്കർ കോൺടാക്ടുകൾക്ക് സന്ദേശങ്ങളയച്ച് തട്ടിപ്പ് തുടങ്ങും. 67, അല്ലെങ്കിൽ 405 എന്നീ നമ്പറുകളിൽ തുടങ്ങുന്ന ഫോൺ നമ്പറുകളിലേക്ക് വിളിക്കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെടുകയെന്നും രാഹുൽ ശശി വിശദീകരിക്കുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px