LIMA WORLD LIBRARY

ദേശീയപാത വികസനം: ജൂണ്‍-15 വരെ രേഖകള്‍ നേരിട്ട് സമര്‍പ്പിക്കാം

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രേഖകള്‍ നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള അവസരം ഈ മാസം 15 വരെ നീട്ടിയതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.

മെയ് 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. ആദ്യം നല്‍കിയ സമയത്തിനകം പലവിധ കാരണങ്ങളാല്‍ രേഖകള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കാത്തവരുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത്. രേഖകള്‍ സമപ്പിക്കാനുള്ള അവസാന അവസരമാണിത്. രേഖകള്‍ സമര്‍പ്പിക്കുന്നതിന് 15 വരെ സമയം ആവശ്യമുള്ളവര്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസില്‍ ഉടന്‍ തന്നെ വിവരം രേഖാമൂലം അറിയിക്കണം. അല്ലെങ്കില്‍ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവയ്ക്കുന്നതായിരിക്കും.

നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനായി 1107 കോടി രൂപയാണ് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നേരിട്ട് ഇതിനകം വിതരണം ചെയ്തത്.  രേഖകള്‍ സമര്‍പ്പിക്കാത്തതു കാരണം ട്രഷറിയിലേക്കു കൈമാറിയ തുക ഉള്‍പ്പെടെ 1266 കോടി രൂപ വിതരണം ചെയ്തു. ട്രഷറിയില്‍ നിന്നും തുക പിന്‍വലിച്ച് ഉടമകള്‍ക്കു കൈമാറുന്നതിന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ തുക ട്രഷറിയില്‍ നിന്നും പിന്‍വലിച്ച് കോടതിയില്‍ കെട്ടിവയ്ക്കും. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുള്ള തുക അര്‍ഹതയുള്ളവര്‍ക്ക് സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂറായി അനുവദിക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px