നാദാപുരം:
മിഠായി വാങ്ങിക്കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ഏഴു വിദ്യാര്‍ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല. കുമ്മങ്കോട്ടെ കടയില്‍നിന്ന് പോപ് സ്റ്റിക് എന്ന പേരിലുള്ള മിഠായി വാങ്ങിക്കഴിച്ച കല്ലാച്ചി ഗവ. യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ക്ഷീണവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടികള്‍ക്ക് അസ്വസ്ഥത ആരംഭിച്ചത്. വൈകീട്ട് പെട്ടെന്നുള്ള പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപകര്‍ കുട്ടികളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.













