ജിദ്ദ:
സൗദിയിൽ കോവിഡ് പ്രതിരോധ മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണമായും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തിന്റെയും തുടർനടപടികളുടെയും പശ്ചാത്തലത്തിലും കോവിഡിനെ പ്രതിരോധിക്കാനാവശ്യമായ യോജിച്ച ഫലപ്രദമായ ദേശീയ ശ്രമങ്ങൾ, ദേശീയ വാക്സിനേഷൻ പ്രോഗ്രാമിലെ പുരോഗതി തുടങ്ങി ആരോഗ്യ മന്ത്രലായം കോവിഡിനെ ചെറുക്കുന്നതിൽ കൈവരിച്ച നിരവധി നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പുതിയ പ്രഖ്യാപനം അനുസരിച്ച് മക്ക, മദീന ഇരുഹറം പള്ളികളിലും മറ്റു പബ്ലിക് ഹെൽത്ത് അതോറിറ്റി നിഷ്കർഷിക്കുന്ന സ്ഥലങ്ങളിലും ഒഴികെ അടച്ചിട്ട സ്ഥലങ്ങളിലും മറ്റും മാസ്ക് നിർബന്ധമില്ല. എന്നാൽ പ്രത്യേക ഇവന്റുകൾ, പൊതുഗതാഗതം തുടങ്ങിയവയിൽ പ്രവേശിക്കുമ്പോൾ അധികൃതർ ആവശ്യപ്പെട്ടാൽ മാത്രം മാസ്ക് ധരിക്കൽ നിർബന്ധമായിരിക്കും.













