LIMA WORLD LIBRARY

അജ്ഞാത പേടകങ്ങൾ: അന്വേഷണത്തിന് നാസ; 9 മാസം നീളുന്ന പദ്ധതി

ന്യൂയോർക്ക് ∙ പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടുകളിലൂടെയും വിഡിയോകളിലൂടെയും ലോകം മുഴുവൻ ചർച്ചയായ യുഎഫ്ഒ പ്രതിഭാസങ്ങൾ അന്വേഷിക്കാൻ നാസ ഒരുങ്ങുന്നു. ഇതിനായി വിദഗ്ധ സംഘം രൂപീകരിക്കുമെന്ന് നാസ സയൻസ് മിഷൻ ചീഫ് തോമസ് സുർബുകെൻ പറഞ്ഞു.

ഇതേക്കുറിച്ച് എത്രത്തോളം വിവരങ്ങൾ ലഭ്യമാണെന്നും ഇവയെങ്ങനെ ഉപയോഗിക്കാമെന്നും സംഘം വിലയിരുത്തും. തുടർന്ന് കൂടുതൽ വിവരശേഖരണം നടത്തും. നിലവിൽ വളരെക്കുറച്ചു മാത്രം വിവരങ്ങൾ ലഭ്യമായിട്ടുള്ള മേഖലയാണിതെന്ന് നാസ പറയുന്നു.

9 മാസം നീണ്ടുനിൽക്കുന്ന അന്വേഷണ പദ്ധതിക്കായി ഒരു ലക്ഷം ഡോളറാണ് (78 ലക്ഷം രൂപ) വകയിരുത്തിയിരിക്കുന്നത്. അസ്ട്രോഫിസിസ്റ്റായ ഡേവിഡ് സ്പെർഗലിനാണു നേതൃത്വം.

English Summary: NASA to investigate regarding aliens

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px