സ്കൂളുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യ വിഷബാധ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ സ്ഥലങ്ങളിൽ സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ
നിന്നുണ്ടായ വിഷബാധ ജനങ്ങളിൽ ഭീതിയുള വാക്കിയിരിക്കുന്നു. കുട്ടികളുടെ ജീവന് ഭീഷണി ആയ ഈ ഒരു അപകടകര മായ കാര്യം എത്രയോ പ്രാവശ്യം അരങ്ങേറിയിരിക്കുന്നു. ഓരോ സംഭവങ്ങൾക്ക് ശേഷവും കുറച്ചു ദിവസത്തേക്ക് മാത്രം നീളുന്ന തീ പെട്ടന്ന് കെട്ടടങ്ങുക യാണ് പതിവ്. വീണ്ടും വീണ്ടും ആവർത്തിക്ക പ്പെടുന്നു എന്നുള്ളത് വളരെ പരിതാപകരമായ ഒന്നാണ്
എന്നതിൽ സംശയമില്ല.
ഉദര രോഗങ്ങൾ ഉണ്ടാക്കുന്ന വൈറസ് ആണ് നോ റോ. ആമാശയ ത്തിന്റെ യും കുടലിന്റെയും അവരണത്തിന്റെ വീക്കത്തിനും, കടുത്ത ഛർദി , വയറിളക്കം എന്നിവക്കും ഇത് കാരണമാകുന്നു. ചെറിയ കുട്ടികളിലും, പ്രായമായവരിലും ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നു.
ഈ വൈറസ് രോഗം പകരാൻ ഇടയുള്ള ഒന്നാണ്. മലിന ജലത്തിലൂടെ യാണ് കൂടുതലും വ്യാപിക്കുന്നത്. പരിസര ശുചിത്വവും വ്യെക്തി ശുചിത്വവും വളരെ അനിവാര്യമാണ്. പച്ചക്കറികളും പഴവര്ഗങ്ങളും നന്നായി കഴുകിയെന്നുറപ്പാക്കിയിട്ടു വേണം പാകം ചെയ്യാൻ.
സ്കൂൾ അധികൃതർ കുട്ടികൾക്ക് വേണ്ടി തയ്യാറാക്കുന്ന ആഹാരം വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആണോ എന്നുള്ള കാര്യം ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇത് ശ്രദ്ധിച്ചേ മതിയാകൂ.
ഇനിയും ഒരിക്കൽ കൂടി ഈ അവസ്ഥ നമുക്ക് നേരിടേണ്ടി വരില്ലായെന്ന് പ്രത്യാശിക്കാം.











