ചരിത്രം കുറിച്ച് മലയാളിതാരം എം.ശ്രീശങ്കര്‍; ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോങ്ജംപ് ഫൈനലിൽ

Facebook
Twitter
WhatsApp
Email

ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ലോങ് ജംപ് ഫൈനലിന് മലയാളിതാരം എം.ശ്രീശങ്കര്‍ യോഗ്യത നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ  ഇന്ത്യന്‍ പുരുഷതാരമാണ് ശ്രീശങ്കര്‍. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്‌ലേ തുടര്‍ച്ചയായ രണ്ടാംവട്ടവും ഫൈനലുറപ്പിച്ചു. ആദ്യദിനമായ ഇന്ന് മൂന്ന് ഫൈനലുകള്‍ നടന്നു.

യോഗ്യതാമാര്‍ക്കായ എട്ടുമീറ്റര്‍ ചാടിയാണ് മലയാളിതാരം എം. ശ്രീശങ്കര്‍ ഫൈനലുറപ്പിച്ചത്. യോഗ്യതാ പോരാട്ടത്തില്‍. ഗ്രൂപ്പ് ബിയില്‍ രണ്ടാംസ്ഥാനത്താണ് ശ്രീശങ്കര്‍ ഫിനിഷ് ചെയ്തത്. മറ്റൊരു ഇന്ത്യന്‍ താരം ജസ്വിന്‍ ആല്‍ഡ്രിന്‍ ജോണ്‍സന് യോഗ്യത നേടായനായില്ല. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ മൂന്നാം ഹീറ്റ്സില്‍ മല്‍സരിച്ച സാബ്‌െല മൂന്നാമനായാണ് ഫിനിഷ് ചെയ്തത്.

8 മിനിറ്റ് 18.75 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. മിക്സ്ഡ് റിലേയില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് ഒന്നാമതും നെതര്‍ലന്‍ഡ്സ് രണ്ടാമതും യുണൈറ്റഡ് സ്റ്റേറ്റ്സ് മൂന്നാമതുമെത്തി. ഈ സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ആലിസന്‍ ഫെലിക്സിന്റെ 19–ാംഔട്ട്ഡോര്‍ ലോകചാംപ്യന്‍ഷിപ്പ് മെഡലാണിത്.

20 കിലോ മീറ്റര്‍ നടത്തത്തില്‍ ജപ്പാന്റെ യമാനിഷി തോഷിക്കാസു സ്വര്‍ണം നിലനിര്‍ത്തി. ഈ വിഭാഗത്തില്‍ സ്വര്‍ണം നിലനിര്‍ത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് ഇദ്ദേഹം. ജപ്പാന്റെ തന്നെ ഇക്കേഡ കോക്കിക്കാണ് വെള്ളി. വനിത വിഭാഗത്തില്‍ പെറുവിന്റെ ഗാര്‍സിയ കിംബേര്‍ലി സ്വര്‍ണമണിഞ്ഞു. പുരുഷ 100 മീറ്ററില്‍ നാലാം ഹീറ്റ്സില്‍ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് മാര്‍സല്‍ ജേക്കബ്സിനെ മറികടന്ന് ജമൈക്കയുടെ ഒബ്‌ലിക് സെവില്ലേ ഒന്നാമനായി ഫിനിഷ് ചെയ്തു.

അമേരിക്കന്‍ താരം ഫ്രെഡ് കേര്‍ലി 9.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സെമി ഫൈനലിന് യോഗ്യത നേടിയത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *