പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിച്ച ഉത്തർപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പങ്കിട്ടത്. ലോകോത്തര നിലവാരത്തിലാണ് നിർമാണം. കാഴ്ചയിലും വിദേശരാജ്യങ്ങളിലെ റോഡിനോട് ചേർത്തുവയ്ക്കാവുന്ന തരത്തിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
ഉത്തര്‍ പ്രദേശിലെ ഏഴ് ജില്ലകളില്‍ കൂടി കടന്നു പോകുന്നുണ്ട് ഈ എക്സ്പ്രസ് വേ. 28 മാസങ്ങൾ െകാണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 2020 ഫെബ്രുവരി 29നാണ് മോദി തറക്കല്ലിട്ടത്. 296 കിലോമീറ്ററാണ് പാതയുടെ ദൂരം. ഏകദേശം 14,850 കോടിരൂപ ഇതിനായി ചെലവഴിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയിയുടെ സ്മരണാര്‍ത്ഥം എക്സ്പ്രസ് വേയ്ക്ക് അടല്‍ പാത എന്ന പേരാണ് നല്‍കിയിരിക്കുന്നത്. എന്നാൽ പണി പൂർത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തുന്നതെന്ന് ആരോപിച്ച് എസ്പി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി.













