LIMA WORLD LIBRARY

കലിഫോർണിയയിൽ കാട്ടുതീ; 6000 പേരെ ഒഴിപ്പിച്ചു

ലൊസാഞ്ചലസ് ∙ കലിഫോർണിയയിൽ കാട്ടുതീ പടരുന്നു. യോസെമിറ്റി ദേശീയോദ്യാനത്തിലെ വിഖ്യാതമായ ഭീമൻ സെക്കോയ മരങ്ങൾക്കു തൊട്ടടുത്തു വരെ തീനാളങ്ങളെത്തി.

മരിപോസ കൗണ്ടിയിൽ മിഡിപൈൻസ് പട്ടണത്തിനു സമീപം വെള്ളിയാഴ്ച തുടങ്ങിയ കാട്ടുതീ ആളിപ്പടർന്ന് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. വേനലിൽ ഉണങ്ങി നിൽക്കുന്ന മരങ്ങളിലേക്ക് തീപ്പൊരി പറന്നു വീണ് തീ വലുതാകുകയാണ്. ഞായറോടെ 52 ചതുരശ്ര കിലോമീറ്റർ കാട് കത്തിയമർന്നു.

സിയെറ നെവാഡ മലയടിവാരത്തിനടുത്തായി താമസിക്കുന്ന 6000 പേരെ ഒഴിപ്പിച്ചു. പത്തോളം വീടുകൾ കത്തിനശിച്ചു. കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം മരിപോസയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉഷ്ണതരംഗം മൂലം യു എസിന്റെ പലഭാഗങ്ങളിലും താപനില ഉയർന്നു.

English Summary: Wildfire in California

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px