LIMA WORLD LIBRARY

ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യ പരീക്ഷണശാല വിക്ഷേപിച്ചു

ബെയ്ജിങ് ∙ ചൈനയുടെ സ്വന്തം ബഹിരാകാശ നിലയത്തിലേക്കുള്ള വെൻടിയാൻ പരീക്ഷണശാലയുമായി ഹെയ്നാൻ പ്രവിശ്യയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോങ് മാർച്ച് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു.

നിർമാണത്തിലിരിക്കുന്ന ടിയാൻഗോങ് ബഹിരാകാശനിലയത്തിലെ രണ്ടു പരീക്ഷണശാലകളിൽ ആദ്യത്തേതാണിത്. രണ്ടാമത്തെ പരീക്ഷണശാലയായ മെങ്ടിയാൻ ഒക്ടോബറിൽ വിക്ഷേപിക്കും. ബഹിരാകാശനിലയത്തിലെ പ്രധാന മൊഡ്യൂളായ ടിയാൻഹെ 2021 മാർച്ചിൽ ചൈന അവിടെ എത്തിച്ചിരുന്നു.

മൂന്നാമത്തെ മൊഡ്യൂൾ കൂടി ബഹിരാകാശത്തെത്തുന്നതോടെ ബഹിരാകാശനിലയത്തിന്റെ നിർമാണം പൂർത്തിയാകും. ഇതോടെ സ്വന്തം ബഹിരാകാശനിലയമുള്ള ഏകരാജ്യമാകും ചൈന.

ചന്ദ്രനിൽ ചൈനയുടെ ഔട്ട്പോസ്റ്റ് വരുന്നു

നിലവിലുള്ള മുന്നറിയിപ്പു സംവിധാനങ്ങളെ മറികടന്നു ഭൂമിയുടെ നേർക്ക് എത്തുന്ന ഉൽക്കകളെയും മറ്റും ‘കയ്യോടെ പിടികൂടാൻ’ ചന്ദ്രന്റെ ഉത്തര–ദക്ഷിണ ധ്രുവങ്ങളിൽ ഒപ്റ്റിക്കൽ ടെലിസ്കോപ്പുകൾ സ്ഥാപിക്കാൻ ചൈന പദ്ധതിയിടുന്നു. ഭൂമിക്ക് അപകടകരമായേക്കാവുന്ന എന്തെങ്കിലും കണ്ടെത്തിയാൽ ടെലിസ്കോപ് ബഹിരാകാശത്തുള്ള മറ്റു കാവൽ ഉപഗ്രഹങ്ങളെ വിവരമറിയിക്കുകയും അവ സംയുക്തമായി പ്രതിരോധിക്കുകയും ചെയ്യും.

English Summary: China launches second of three space station modules

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px