LIMA WORLD LIBRARY

നാമൊക്കെ ജീവിക്കുന്ന സാഹചര്യങ്ങൾ നമ്മുടെ വ്യക്തിത്വത്തെയും ജീവിത രീതിയേയും ഏറെ സ്വാധീനിക്കുന്നുണ്ട്. – ജോസ് ക്ലെമന്റ്

നാമൊക്കെ ജീവിക്കുന്ന സാഹചര്യങ്ങൾ നമ്മുടെ വ്യക്തിത്വത്തെയും ജീവിത രീതിയേയും ഏറെ സ്വാധീനിക്കുന്നുണ്ട്. പുതിയ കാലത്തിന്റെ തിരക്കുകളോട് സമരസപ്പെടാനുള്ള തത്രപ്പാട് നമ്മെ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് , വിഭ്രാന്തിയിലേക്ക് നമ്മെ നയിക്കുകയാണ്. തിരക്കിന് ഒരു പ്രത്യേക സുഖമുണ്ടെന്നും അത് നാം ആസ്വദിക്കയാണെന്നും നമ്മിൽ പലരും പറയാറുണ്ട്. ഇതിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്ന് അന്വേഷിക്കേണ്ടതാണ്. തിരക്കിന് ഒരു മന:ശാസ്ത്രമുണ്ട് : നമ്മെ തന്നെ നേരിടാൻ ഭയക്കുന്നവരാണ് പലപ്പോഴും അമിതമായ തിരക്കിന്റെ പിന്നിലൊളിക്കുന്നത്. നാം ഒരു വ്യക്തിയല്ല പ്രതിഭാസമാണെന്ന് കരുതുന്ന അൽപ്പത്തരമാണ് പലപ്പോഴും നമ്മെ അമിത തിരക്കിലേക്ക് തള്ളിവിടുന്നത്. തിരക്കുകളുടെ തരിശു ഭൂമിയിൽ നിന്ന് ശാന്തിയുടെ ശീതള കിരണങ്ങൾ പ്രസരിക്കുന്ന ഫലപുഷ്ടിയിലേക്ക് നമുക്ക് ജീവിതത്തെ പറിച്ചു നടാം. ജോസ് ക്ലെമന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px