തിരിച്ചുവരുന്നു, ഗോട്ടബയ രാജപക്സെ

Facebook
Twitter
WhatsApp
Email

കൊളംബോ ∙ ജനം തുരത്തിയോടിച്ച ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടുത്ത 24ന് മടങ്ങിവരുമെന്ന് വാർത്ത. രാജ്യം കടക്കെണിയിലായതിനെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെയാണ് കഴിഞ്ഞമാസം രാജപക്സെ നാടുവിട്ട് ആദ്യം മാലദ്വീപിലും പിന്നീട് സിംഗപ്പൂരിലും കഴിഞ്ഞദിവസം തായ്​ലൻഡിലും എത്തിയത്. രാജപക്സെയോട് അടുപ്പമുള്ള റഷ്യയിലെ മുൻ നയതന്ത്രപ്രതിനിധി ഉദയംഗ വീരതുംഗയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

രാജപക്സെ അടുത്തൊന്നും തിരിച്ചെത്തില്ലെന്നാണ് പ്രസിഡന്റ് റനിൽ വിക്രമസിംഗെ കഴിഞ്ഞദിവസം പറഞ്ഞത്. പുതിയ വാർത്തയോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല. അതിനിടെ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള അടിയന്തരാവസ്ഥ ഈയാഴ്ചയ്ക്കപ്പുറം നീട്ടില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

English Summary: Sri Lankan former President Gotabaya Rajapaksa will return next week

About The Author

Leave a Reply

Your email address will not be published. Required fields are marked *