സ്വാതന്ത്ര്യദിന ചിന്തകൾ — A.S.Indira .

സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും അതിന് ശേഷവും മഹാത്മജിയും ,അബ്‌ദുൾ കലാം ആസാദും ,ഡോക്ടർ .B.K.അബേദ്കറും ,വല്ലഭായി പാട്ടേലും ,ജവഹർ ലാൽ നെഹ്‌റുവും ,EMS ,AKG ,മുഹമ്മദ്‌ .അബ്ദു റഹ് മാൻ സാഹിബുമെല്ലാം ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അധിഷ്ഠിതമായ ഒരു ദേശീയതയാണ് ഉയർത്തിപ്പിടിച്ചത് .
ദേശീയയെന്നാൽ അന്യമത വിദ്വേഷമോ ,അന്യമത ശത്രുതയോ അല്ല .ഏകശിലാത്മകമായ ഒരു സംസ്കാരമല്ല .ലോക മാനവികതയിലൂന്നിയ ബഹുസ്വര സമൂഹമാണ് നമ്മുടേത് .
മതേതരമൂല്യങ്ങളിലും ജനാധിപത്യത്തിലും അധിഷ്ഠിതമായി രൂപപ്പെട്ട ദേശീയത മതദേശീയതയുടെയും അപരവിദ്വേഷത്തിന്റെയും പുതിയ ശീലങ്ങളിലേക്ക് വീണു പോകാൻ പാടില്ല .
മുഴുവൻ ഇന്ത്യക്കാരെയും ഒരു ചരടിൽ കോർത്ത പോലെ ഏകോപിപ്പിക്കുന്നത്തിന്റെ അടിസ്ഥാനഘടകം നമ്മുടെ ഭരണഘടനയാണ് .
ജനങ്ങളുടെ ഐക്യവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിച്ചു കൊണ്ടും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിച്ചു കൊണ്ടും പുതിയ ഒരിന്ത്യ കെട്ടിപ്പടുക്കാനുള്ള പരിശ്രമത്തിൽ നമുക്കൊന്നായി
മുന്നേറാനാകട്ടെ .
സമത്വവും ,സാഹോദര്യവും ,മതേതരത്വവും പുലരുന്ന പുതിയൊരുന്ത്യ ഉണ്ടാകുമെന്നുള്ള പ്രത്യാശയോടെ ..
ഏവർക്കും സ്വാതന്ത്ര്യത്തിന്റെ
75 മത് വാർഷികാശംസകൾ .

LEAVE A REPLY

Please enter your comment!
Please enter your name here