LIMA WORLD LIBRARY

അണ്വായുധം പ്രയോഗിക്കുമെന്ന പ്രചാരണം തള്ളി റഷ്യ

കീവ് ∙ യുക്രെയ്നിലെ സൈനിക നീക്കത്തിന്റെ ഭാഗമായി രാസായുധവും അണ്വായുധവും പ്രയോഗിച്ചേക്കുമെന്ന പ്രചാരണം പൂർണമായും കള്ളമാണെന്ന് റഷ്യ. രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാവുന്ന വലിയ ഭീഷണിയുണ്ടെങ്കിൽ മാത്രമേ അണ്വായുധം പ്രയോഗിക്കാവൂ എന്നാണ് റഷ്യൻ സൈനിക നിയമമെന്നു പ്രതിരോധ വക്താവ് ഐവാൻ നീഷേവ് പറഞ്ഞു.

അതിനിടെ തങ്ങളുടെ അധീനതയിലായ യുക്രെയ്നിലെ സാപോറീഷ്യയിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം അടച്ചുപൂട്ടുമെന്ന് റഷ്യ വ്യക്തമാക്കി. ആ മേഖല സൈനിക മുക്തമാക്കണമെന്ന യുക്രെയ്നിന്റെയും രാജ്യാന്തര സമൂഹത്തിന്റെയും ആവശ്യം റഷ്യ തള്ളിക്കളഞ്ഞു. റഷ്യയുടെ അധിനിവേശത്തിന്റെ ആദ്യഘട്ടത്തിൽ പിടിച്ചെടുത്ത ആണവ നിലയം ഇപ്പോഴും യുക്രെയ്ൻ എൻജിനീയർമാർ തന്നെയാണു പ്രവർത്തിപ്പിക്കുന്നത്.

യുക്രെയ്നിൽ 2 ദിവസത്തെ സന്ദർശനത്തിനായി എത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഈ വിഷയം പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായും ചർച്ച ചെയ്യും.

English Summary: Russia denies reports of using nuclear bomb in Ukraine

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px