LIMA WORLD LIBRARY

ഈ കടമ്പ കടക്കാതെ മെഡിക്കൽ പഠനം കൊണ്ടു പ്രയോജനമില്ല; ഇന്ത്യൻ വിദ്യാർഥികളെ തിരികെ വിളിച്ച് യുക്രെയ്നിലെ കോളജുകൾ

ന്യൂഡൽഹി ∙ സ്ഥിതിഗതികൾ ശാന്തമായില്ലെങ്കിലും അടുത്തമാസം മുതൽ നേരിട്ടുള്ള ക്ലാസും നിർബന്ധിത പരീക്ഷയും പുനരാരംഭിക്കുകയാണെന്ന് യുക്രെയ്നിലെ മെഡിക്കൽ കോളജുകൾ ഇന്ത്യയിലുള്ള വിദ്യാർഥികളെ അറിയിച്ചു തുടങ്ങി. സുരക്ഷ പൂർണമായും ഉറപ്പാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കിയാണ് സർവകലാശാലകൾ വിദ്യാർഥികളെ തിരികെ വിളിക്കുന്നത്. താൽക്കാലികമായെങ്കിലും ഓൺലൈൻ ക്ലാസുകളിൽ തുടരാൻ കഴിയുമോയെന്ന് എഴുതി ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നു വിദ്യാർഥികൾ പറയുന്നു.

റഷ്യ യുക്രെയ്നിനെ ആക്രമിച്ചതോടെ നാട്ടിലേക്കു മടങ്ങിയെത്തിയ വിദ്യാർഥികൾ ഇപ്പോൾ ഓൺലൈൻ വഴിയാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്. എന്നാൽ, സെപ്റ്റംബർ 1 മുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുമെന്നും ഒക്ടോബറിൽ പരീക്ഷ നടത്തുമെന്നുമെന്നാണ് കീവിലെ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചിരിക്കുന്നത്.

യുക്രെയ്നിലെ മെഡിക്കൽ പഠനരീതിയനുസരിച്ചു മൂന്നാംവർഷ വിദ്യാർഥികൾ ക്രോക്–1 എന്ന പരീക്ഷയും അവസാന വർഷ വിദ്യാർഥികൾ ക്രോക്–2 പരീക്ഷയും എഴുതണം. ഡോക്ടർ, ഫാർമസി ലൈസൻസിനുള്ള പരീക്ഷയായതിനാൽ ഈ കടമ്പ കടക്കാതെ മെഡിക്കൽ പഠനം കൊണ്ടു പ്രയോജനമില്ല താനും.

Content Summary : Ukraine students panic as classes set to begin

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px