എന്റെ’ തീൻമേശയിലെ കലഹങ്ങൾ’ എന്ന കൃതിക്ക് വിമർശനാത്മക ലേഖനത്തിനുള്ള എഴുത്തച്ഛൻ മലയാള സാഹിതി പ്രത്യേക ജ്യംറി പുരസ്കാരം ലഭിക്കുകയുണ്ടായി. അക്കാദമി അവാർഡു ജേതാവായ പള്ളിയറ ശ്രീധരൻ , ബാലസാഹിത്യകാരൻ സി.ആർ ദാസ് , കവികൾ പവിത്രൻ തീക്കുനി,സോമൻ കടലൂർ, സിനിമാ സംവിധായകൻ സലാം ബാപ്പു, നടൻ വത്സൻ നെല്ലിക്കോട്, എഴുത്തുകാർ റഷീദ് പാനൂർ , സിദ്ധാർത്ഥ് അടക്കമുള്ളവർ നിറഞ്ഞ പ്രൗഢമായ ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. മഹാരഥൻമാരുടെ പ്രഭാഷണങ്ങൾക്കും എസ്സ്.കെ.പൊറ്റക്കാട് തുടങ്ങിയവരുടെ അന്ത്യ യാത്രയ്ക്കും സാക്ഷിയായ കോഴിക്കോട് ടൗൺഹാളിൽ വച്ച് ചിങ്ങം ഒന്നിനായിരിന്നു ചടങ്ങ്.













