ബർലിൻ
ജർമനിയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ലോക്‌ഡൗൺ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്‌പാൻ. രാജ്യം മുഴുവൻ അടച്ചിട്ടാൽ മാത്രമേ നിലവിലെ വ്യാപനം ചെറുക്കാൻ കഴിയു. നിലവിൽ 4500 രോഗികൾ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. രോഗികൾ ഇനിയും വർധിച്ചാൽ ആശുപത്രികളിൽ പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ മൂന്നാം തരംഗത്തിലൂടെ കടന്ന് പോകുന്ന ജർമനിയിൽ പ്രതിദിനം 15,000 പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. വാക്‌സിനേഷൻ വേഗത്തിലാക്കാനും കുറച്ചു ദിവസത്തേക്ക് അടച്ചിടൽ നടപ്പാക്കാനും ചാൻസലർ ആംഗല മെർക്കൽ ആലോചിക്കുന്നുണ്ടെന്ന് വക്താവ് പറഞ്ഞു.













