നമ്മുടെ അന്വേഷണങ്ങൾക്കും കർമങ്ങൾക്കുമെല്ലാം പ്രചോദനമായി നിൽക്കേണ്ടത് സ്നേഹമാണ്. എങ്കിൽ മാത്രമേ നമ്മുടെ അന്വേഷണങ്ങളും കർമങ്ങളും മാനുഷികമാകൂ. സ്നേഹരഹിതമായ അറിവും കർമവും മാനുഷികതയിലേക്കല്ല, രാക്ഷസീയതയിലേക്കാണ് നയിക്കുന്നത്. അതുകൊണ്ടാണ് ബർട്രാന്റ് റസ്സൽ അദ്ദേഹത്തിന്റെ “What I believe” എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത് : “സ്നേഹവും ജ്ഞാനവും ഉത്തമജീവിതത്തിന്റെ വേർതിരിക്കാൻ പറ്റാത്ത ഘടകമാണെന്ന്.” അറിവായാലും കർമമായാലും സ്നേഹപ്രചോദിതമല്ലെങ്കിൽ അത് ലോകാനുഗ്രഹ പരമല്ലാതായിത്തീരും. സ്വാർഥത്തിന്റെ പുറന്തോട് ഭേദിച്ച് അപരനിലേക്ക് പരക്കാൻ സത്തയ്ക്ക് കഴിയുന്നത് സ്നേഹം കൊണ്ടാണെന്ന് മറക്കാതിരിക്കാം. അറിവില്ലായ്മയിൽ ചാരി നിന്ന് അഹങ്കരിക്കുന്നവരാകാതിരിക്കാം നമുക്ക്. ജോസ്ക്ലെമന്റ്










