ചേക്കേറി വസിച്ച മരത്തിൻ കട മുറിച്ചു യന്ത്ര ക്കൈയ്യാൽ മറിച്ചിട്ടു ; കഠിനഹൃദയരാം കാട്ടാള വർഗ്ഗം.
കൂടു കൂട്ടി ആ തരുശ്യംഗ
ത്തിലോരോ കുടുംബമായി
ഇണ ചേർന്നു മുട്ടയിട്ടോരോ കുഞ്ഞിനു ജന്മമേകി കാരുണ്യ വാത്സല്യ തികവിലാഴിയിൽ . പുഴയിൽ ഝഷത്തെ പിടിച്ചു തീറ്റയായി നല്കി
പോറ്റിവളർത്തിയോരായിരം അരുമ കിടങ്ങളാം പക്ഷിക്കുഞ്ഞങ്ങൾ തറയിൽ വീണു തല ചിതറി മരിച്ചിഹ ലോകം വെടിഞ്ഞു പോയി.
ഹേ! കശ്മല ഹൃദയനാം
മർത്ത്യാ നിന്റെയീ നീച കർമ്മത്തിൻ ഫലം ഏഴു ജന്മത്തിൽ കൊടും നരകക്കുണ്ടിൽ പതിച്ചും ജന്മമോക്ഷം കിട്ടാതലയും നിർണ്ണയം ശാപമായി.
അഹോ! ഖഗസന്താനങ്ങളിമണ്ണിൽ
പ്പിടഞ്ഞുമരിച്ചു കടപ്പതു കണ്ടെൻ ഹൃദയം നൊന്തു
കരഞ്ഞു ഞാൻ പലമാത്ര നേരം.
അരുതരുത് കാട്ടാളരാം
മർത്ത്യരേ പ്രകൃതിയോടിണങ്ങിക്കഴിയുന്ന മണ്ണിന്നവകാശിക ളാം പക്ഷിമൃഗാദികളോടി കൊടുംക്രൂരത ഹേ ! മർത്ത്യാ നീയോ
മണ്ണിന്റെ കരളു പറിച്ചു കടിച്ചു തിന്നുന്ന ദുഷ്ടനാം
ഇരുകാലി മൃഗമായി വന്നിതോ?
ജഗദീശ് കരിമുളയ്ക്കൽ.










