LIMA WORLD LIBRARY

14 വർഷത്തിനുശേഷം ഇസ്രയേൽ പ്രധാനമന്ത്രിയും തുർക്കി പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച

ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി യയ്‌ർ ലപീദ്, തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭയ്ക്കിടയിലാണു 14 വർഷത്തിനുശേഷം ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ച. ഇരുരാജ്യങ്ങൾ തമ്മിൽ സമീപകാലത്തു പൂർണ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു.

തുർക്കിയിലേക്ക് ഇസ്രയേൽ പുതിയ അംബാസഡറെയും ഈയാഴ്ച നിയോഗിച്ചു. കഴിഞ്ഞ മാർച്ചിൽ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് തുർക്കി സന്ദർശിച്ചിരുന്നു. ഇറാൻ ഇടപെടലുകൾ തടയാൻ ഇന്റലിജൻസ് രംഗത്തു സഹകരണം മെച്ചപ്പെടുത്തുന്നതു ചർച്ചയായി.

English Summary: Israeli PM meets Turkish President

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px