LIMA WORLD LIBRARY

ചൈനയിൽ ഫാക്ടറിയിൽ തീപിടിത്തം: 38 മരണം

ബെയ്ജിങ് ∙ ചൈനയിലെ ഹെനൻ പ്രവിശ്യയിലെ തുണി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 38 പേർ കൊല്ലപ്പെട്ടു. 2 പേർക്ക് പരുക്കേൽക്കുകയും 2 പേരെ കാണാതാകുകയും ചെയ്തു. 4 മണിക്കൂറെടുത്താണ് തീയണച്ചത്.

വെൽഡിങ് ജോലികൾക്കിടെയുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, നിയമങ്ങൾ പാലിക്കാതെയാണ് ഫാക്ടറി നടത്തിയതെന്ന് അധികൃതർ പറഞ്ഞു. കുറ്റവാളികളെ വിടില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിങ് വ്യക്തമാക്കി.

English Summary: Fire in China factory

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px