ഇംഗ്ലണ്ട് : പ്രവാസ സാഹിത്യത്തിൽ വിലപ്പെട്ട സംഗീത ആൽബങ്ങൾ ഇറക്കിയിട്ടുള്ള അഡ്വ.റോയി പഞ്ഞിക്കാരന്റെ രാണ്ടാമത്തെ കവിതാ സമാഹാരം “ഓർമ്മപ്പുഴയോരം” പ്രമുഖ മലയാളി സംഘടനയായ വിഗാൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. സാജി പി.പി. ശ്രീ.അനിയന്കുഞ്ഞു സക്കറിയായിക്ക് നൽകി പ്രകാശനം ചെയ്തു. ആഗോള പ്രസിദ്ധ കെ.പി.ആമസോൺ ഇന്റർനാഷണൽ ആണ് പുസ്തകം പ്രസിദ്ധികരിച്ചത്. ആമസോൺ പതിനാല് പ്രസിദ്ധികരണശാലകളിൽ, ലിമ വേൾഡ് ലൈബ്രേറിയടക്കം എല്ലാം ഓൺലൈനുകളിൽ ലഭ്യമാണ്. ഇതിലെ ഓരോ കവിതകളും ജീവിതത്തൽ തിങ്ങിവിങ്ങുന്ന അനുഭൂതികളും വികാരങ്ങളും പ്രതിപാദിക്കുന്നതാണ്. ഇതുപോലെ സാമൂഹ്യബോധമുള്ള കവിതകളുടെ ഉച്ചാവസ്ഥയിലെത്തിക്കുന്ന രചനകൾ പ്രവാസ സാഹിത്യത്തിൽ അപൂർവ്വമെന്നും നവ്യവും ചൈതന്യവത്തുമായ കവിതകൾ രചിക്കാൻ അഡ്വ.റോയി പഞ്ഞിക്കാരന് കഴിയട്ടെയെന്നും കവിത പ്രകാശനം ചെയ്തുകൊണ്ട് ശ്രീ.സജി അഭിപ്രായപ്പെട്ടു. ശ്രീ. മഹേന്ദ്ര കോരിയ ആശംസകൾ നേർന്നു.













