ന്യൂഡൽഹി ∙ വിദേശയാത്രക്കാർക്കുണ്ടായിരുന്ന വിലക്കു ചൈന പൂർണമായും പിൻവലിച്ചു. വീസ വിതരണം പുനരാരംഭിച്ചു. യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കിയത് ഇന്നലെ പ്രാബല്യത്തിലായി. ചൈനയിൽ കോവിഡ് കേസുകൾ കൂടുന്നതിനിടയിലാണ് നിയന്ത്രണങ്ങളില്ലാതെ രാജ്യാന്തര യാത്രക്കാരെ ചൈന അനുവദിച്ചുതുടങ്ങിയത്.
2020 നവംബർ മുതൽ ഇന്ത്യ – ചൈന വിമാന സർവീസില്ല. ഇന്ത്യൻ പ്രഫഷനലുകൾക്കു വീസ അനുവദിച്ചെങ്കിലും വിദ്യാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. പുതിയ നയം മാറ്റത്തോടെ വിദ്യാർഥികൾക്കും പോകാൻ വഴിയൊരുങ്ങും.
ഇതിനിടെ, ചൈനാ സർക്കാരിന്റെ കോവിഡ് നയത്തെ വിമർശിച്ച ആയിരത്തോളം പേരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ സർക്കാർ പൂട്ടിച്ചു. ഒറ്റയടിക്കു നിയന്ത്രണങ്ങൾ പിൻവലിച്ചതാണു ചൈനയിൽ കോവിഡ് സ്ഥിതി വഷളാക്കിയതെന്ന ആരോപണത്തെ ആരോഗ്യവിദഗ്ധരെ ഉപയോഗിച്ചു നേരിടാനാണു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്.
English Summary: China lifts pandemic travel restrictions













