LIMA WORLD LIBRARY

വാൽ എന്റെയ്ൻസ് ഡെ. – സാക്കിർ സാക്കി നിലമ്പൂർ

അവളെന്നിൽ പ്രണയം നിറക്കുന്നു…

അവളുടെ വീണ്ടുകീറിയ കൊമ്പുകളിൽ ഞാൻ താജിന്റെ താഴികക്കുടം കാണുന്നു.

നീണ്ടു നിൽക്കുന്ന ചെവികൾ പ്രണയത്താൽ കൂമ്പി നിൽക്കുന്ന താമരമൊട്ട് ഓർമിപ്പിക്കുന്നു.

കരിങ്കണ്ണുകളിൽ പ്രണയത്തിളക്കം കാണുന്നു ഞാൻ.

നിരന്തരം ചവച്ചിറക്കുന്നത് അയവെട്ടുന്നതല്ല, എന്നെക്കുറിച്ചുള്ള മധുര സ്മരണകൾ അയവിറക്കുന്നത് തന്നെ..!

താട തൂങ്ങിയ ഞൊറിയിട്ട കഴുത്ത്
പ്രണയക്കടലലകൾ തീർക്കുന്ന കളകളാരവം മുഴക്കുന്നു.

ഉയർന്ന് പൊന്തി നിൽക്കുന്ന മുതുക് മനോഹരമായ നിമ്ന്നോന്നതങ്ങൾ പോലെ.

പുറത്തേക്കുന്തിയ
വയർ പ്രണയം നിറച്ച വീഞ്ഞു വീപ്പ തന്നെയോ…?

തുറിച്ചു നിൽക്കും വാരിയെല്ലുകളോ തുടിച്ചു നിൽക്കും പ്രണയ സ്മാരകങ്ങളല്ലയോ…!

വാൽ ചുഴറ്റിയടിക്കുമ്പോൾ തെറിക്കുന്നത് പ്രണയ മഴ തന്നെ.

അവളുടെ ആലിംഗനത്തിനായി ഞാനെത്ര കൊതിക്കുന്നു.

പരന്നു കറുത്ത ചുണ്ടുകളിൽ ചുണ്ട് ചേർത്ത് ആഴമുള്ള ചുംബനത്തിന്റെ ശ്ലഥ സ്വരങ്ങളിൽ അഭിരമിച്ച് ആ ആലസ്യത്തിലങ്ങിനെ ആറാടാൻ…

അവളുടെ തൊട്ട് പുറകിൽ പ്രണയ പ്രസാദവുമായി അവൾ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ…!

സാക്കിർ – സാക്കി

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px