ഭക്ഷണം നമ്മുടെ ശരീരത്തിന് എത്രമാത്രം അത്യാവശ്യമാണോ അതേപോലെ നമ്മുടെ സ്വഭാവത്തിൽ അത്യന്താപേക്ഷിതമായ ഒരു അനിവാര്യഘടകമാണ് ഉത്തരവാദിത്വം. അതിനാൽ ഉത്തരവാദിത്വവും ഭക്ഷണവും തൃപ്തി എന്ന വാക്കുമായി ചേർത്തു വായിക്കണം. നമ്മെ ഏല്പിച്ച ജോലി ഉത്തരവാദിത്വത്തോടെയും കൃത്യതയോടെയും ചെയ്തു തീർക്കുന്നതും നാം ഭക്ഷണം കഴിച്ച് വിശപ്പടക്കുന്നതും തൃപ്തിയുടെ ഉത്തുംഗത്തിലാണ്. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ വാക്യം ചേർന്നു പോകുന്നതാണ്. നിരുത്തരവാദപരമായ ജീവിത രീതിയും അത്യാർത്തിയും നമ്മിൽ എന്തു പ്രതിഫലിപ്പിക്കുമെന്ന് അനുഭവങ്ങളിലൂടെ നാം വിലയിരുത്തിക്കഴിഞ്ഞാൽ നമ്മുടെ അജീർണാവസ്ഥയും അവിശ്വസ്ഥതയും നമുക്ക് ബോധ്യമാകും. അതുകൊണ്ടാണല്ലോ ” എന്നെ അയച്ചവന്റെ ഹിതം നിറവേറ്റുന്നതാണ് എന്റെ ഭക്ഷണമെന്ന “ഗുരുമൊഴി സാർഥകമാകുന്നത്. ഏല്പിച്ചവന്റെ വിശ്വസ്തതയും ചെയ്യുന്നവന്റെ ഉത്തര വാദിത്വവും കൂടിച്ചേർന്ന ഒരവസ്ഥയാണിത്. ജോസ് ക്ലെമന്റ്









