LIMA WORLD LIBRARY

രാഷ്ട്രീയക്കാർ ഉണ്ടാക്കിയതല്ല ഇന്നത്തെ കേരളം.

1940 -55 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു…

കേരളത്തിലെ 50% ജനങ്ങൾക്കും മൂന്ന് നേരം പോയിട്ട് ഒരു നേരം പോലും വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല…

കഞ്ഞി
ചമ്മന്തി
ഉണക്കമീൻ ചുട്ടത്
ചക്കക്കുരുവും മുരിങ്ങക്കയും
കപ്ലങ്ങ
കപ്പ
കാച്ചില്
ചേന
ചക്കപ്പുഴുക്ക്
കപ്പ പുഴുക്ക്..
മധുരക്കിഴങ്ങ്
ഉണക്ക കപ്പ
ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ…

കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല…
കല്യാണ വീടുകളിൽ വിശക്കുന്നവരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ വളരെ പാടുപെടുമായിരുന്നു.

എന്തിനേറെ, ചേബിൻതണ്ടും വാഴപ്പിണ്ടിയും വാഴക്കന്നും വരെ വിശപ്പിന് തിന്നിരുന്ന കാലമായിരുന്നു അത്..

1950 നു ശേഷം കേരളീയർ പുറത്തേക്ക് പോയിത്തുടങ്ങി..

ആദ്യം തമിഴ്നാട്..കർണാടക. ഗോവ… ബോംബെ
ദില്ലി
ഗുജറാത്ത്
ഹരിയാന..
കച്ചവടവും തൊഴിലുമായി അങ്ങനെ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നു…

മൂന്നും നാലും ദിവസം യാത്ര ചെയ്ത് നേഴ്‌സുമാർ.. അദ്ധ്യാപകരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോയിത്തുടങ്ങി…

ഈ പലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം…കുറെ പേര് ബർമ്മ (rangoon)
മലേഷ്യ..
കോളമ്പോ.. സിങ്കപ്പൂർ… പിന്നീട്

1975 ഓടെ ഗൾഫ് കുടിയേറ്റം ശക്തി പ്രാപിച്ചു…പിന്നെ ബ്രിട്ടൻ..etc….

പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും കേരളീയരുടെയും മാറുന്ന ഒരു മുഖം തന്നെയാണ്..
ഒരു ഉയർച്ചതന്നെയാണ്….

പട്ടിണി മാറി…
ഓലപ്പുരകളും ഓടിട്ട പുരകളും അപ്രത്യക്ഷമായി…
പേക്കോലം മാറി…
കേരളം തുടുത്തു…

വിദേശ പണം സർക്കാരിനും നേട്ടമായി..
കേരളത്തിന്റെ മുഖച്ഛായതന്നെ മാറി…

തൊണ്ണൂറുകളുടെ അവസാനത്തോടെ യൂറോപ്യൻ കുടിയേറ്റവും ശക്തി പ്രാപിച്ചു…

ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടു…

ഓരോ വീടുകളിലും അതിന്റെ മാറ്റങ്ങൾ പ്രകടമായി…
അതുവഴി ഓരോ മനുഷ്യരിലും നാട്ടിലും ഉയർച്ചയുണ്ടായി….

ഒരുകാലത്ത് മദ്രാസി എന്ന വിളി കേൾക്കാത്ത പ്രവാസിയുണ്ടാകില്ല…

കേരളം ഇവിടംവരെയെത്തിയത് ചുരുക്കി നാല് വാക്കിൽ പറഞ്ഞതാണ്…

പറഞ്ഞുവന്നത് ഇതാണ്..

ഓരോ മലയാളിയും നാട് വിട്ട് തെണ്ടിത്തിരിഞ്ഞ് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം….

നല്ല നാളെ” എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ തൊഴിലാളിയും തളികയിൽ വെച്ച് നമുക്ക് തന്നതല്ല ഇന്നത്തെ കേരളം…

നമ്മൾ സല്യൂട്ട് ചെയ്യേണ്ടത് നമ്മളെ തന്നെയാണ്….
👍🏻👍🏻👍🏻👍🏻👍🏻👍🏻
100%സത്യമായ വസ്തുത. അല്ലാതെ ഇവിടത്തെ രാഷ്ട്രീയക്കാർ അല്ല.. നമ്മളെ ഇന്നുള്ള ഈ നിലയിൽ എത്തിച്ചത്
അവർ.. അഴിമതി ചെയ്തും.. ധരാളം ശമ്പളം കിമ്പളം സൗജന്യ ചികിത്സ(വിദേശത്ത് വരെ )യാത്ര ചെയ്ത് നാടിനെ നശിപ്പിക്കുന്നു.

കടപ്പാട്:
എഴുതിയ ആൾക്ക്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px