LIMA WORLD LIBRARY

ചക്കയും പ്രമേഹവും – ഡോ.വേണുതോന്നയ്ക്കൽ

ചക്ക ഒരേസമയം പച്ചക്കറിയും പഴവും ആണ് . ഇത് പ്രധാന ഭക്ഷണം ആയി കഴിക്കുന്നവർ ഇന്നും ധാരാളമുണ്ട്. ചക്കമുള്ള് ഒഴികെ ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ്, ചക്കമടൽ അങ്ങനെ ചക്കയുടെ മുഴുവൻ ഭാഗവും ഭക്ഷ്യയോഗ്യമാണ്.
ദരിദ്രരുടെ ഭക്ഷണം ആയിരുന്ന ചക്ക ഇന്ന് സമ്പന്നരുടെ ഡൈനിംഗ് ടേബിളിലെ ഒരു പ്രധാന വിഭവമായി മാറിയിരിക്കുന്നു. വരിക്കച്ചക്കപ്പഴത്തിന്റെ മധുരം ഒരു മലയാ ളിക്കും മറക്കാനാവില്ല. ആ ശബ്ദം പോലും മധുരിക്കും.
പച്ചച്ചക്കയിൽ നിന്നും ഉപ്പേരി, അവിയ ൽ , ചക്ക പുഴുങ്ങ്, ചക്കക്കറി , ചക്ക എരി ശ്ശേരി, ചക്ക ബിരിയാണി , ഇടിച്ചക്ക തോര ൻ , ചക്ക മസാല തുടങ്ങി അനേകം ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്നു. ചക്കപ്പഴം കൊണ്ട് ചക്കയപ്പം , ചക്കപ്രഥമൻ ,ചക്ക വരട്ടിയത്, ചക്ക കേക്ക് , ചക്ക ഹൽവ, സാൻറ് വിച്ച് തുടങ്ങി അനേക തരം മധുരപലഹാരങ്ങൾ തയ്യാറാക്കുന്നുണ്ട്.
ചക്ക പോഷകസമൃദ്ധമാണ്. കാർബോ ഹൈഡ്രേറ്റ് , പ്രോട്ടീൻ , എന്നിവക്ക് പുറമേ അനവധി തരം ജീവകങ്ങൾ , ഖനിജങ്ങൾ, ബയോഓക്സിഡന്റുകൾ, നാരു ഘടകം എ ന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഇത് പ്രമേഹത്തിന് ഔഷധമാണ് എന്നും ലൈംഗികശേഷി വർദ്ധിപ്പിക്കും എന്നുമൊക്കെ ധാരാളം കുറിപ്പുകളും വീഡിയോകളും ശ്രദ്ധിച്ചിട്ടുണ്ട്. അവയ്ക്കൊന്നും ശാസ്ത്രത്തിന്റെ പിൻബലമില്ല. ഇത് പ്രമേഹത്തിന് ഔഷധവുമല്ല ലൈംഗികോത്തേജകവുമല്ല.
എന്നാൽ പ്രമേഹരോഗികൾക്ക് പച്ചച്ചക്കവിഭവങ്ങൾ ധൈര്യപൂർവ്വം വേണ്ടത്ര കഴിക്കാം. ചക്ക പൂഞ്ഞ്, ചക്കക്കുരു, ചക്കമടൽ എന്നിവയിലെ വർദ്ധിച്ച നാരുഘടകമാണ് ചക്കയുടെ ഏറ്റവും വലിയ പ്രത്യേകത.
ചക്ക അർബുദ രോഗങ്ങളുടെ ശത്രു വാണ്. കണ്ണിന്റെ ആരോഗ്യത്തിനും നന്ന്. ഉദരാശയത്തിൽ ഉണ്ടാകുന്ന ദഹനപ്രശ്ന ങ്ങൾ, കുടൽപുണ്ണ്, മലബന്ധം എന്നിവ ഇത് അകറ്റുകയോ രോഗശമനം ഉണ്ടാക്കു കയോ ചെയ്യുന്നു. അങ്ങനെ ദഹന വ്യവസ്ഥ യുടെ ആരോഗ്യം കാക്കുന്നു. ദഹനവ്യവസ്ഥ യുടെ ആരോഗ്യ കുറവാണ് പല ഉദരപ്രശ്ന ങ്ങളും മാരകമാവാൻ കാരണം. ഷവർമ ഉൾ പ്പെടെ വരുത്തിയ മരണങ്ങൾ നാം കാണുക യാണ്.
ഭക്ഷ്യ മലിനീകരണം കൊടുമ്പിരി കൊ ണ്ടിരിക്കുന്ന ഇക്കാലത്ത് രാസവളം , കീടനാ ശിനി, തുടങ്ങിയ രാസ മാലിന്യങ്ങൾ ഏൽ ക്കാത്ത ഒരു ഭക്ഷ്യവസ്തുവാണ് ചക്ക. അതിനാൽ ഭക്ഷണത്തിൽ നിന്ന് എന്ത് ഒഴിവാക്കിയാലും ദയവായി ചക്ക ഒഴിവാക്കാതിരിക്കുക.
ചക്കയ്ക്ക് വലിയൊരു പ്രത്യേകതയുണ്ട് . ലോകത്തിൽ വച്ച് ഏറ്റവും വലിയ പഴമാണിത് . എന്നാൽ ഇത് ഒരു ഒറ്റപ്പഴം അല്ല . Multiple fruit ആണെന്ന് സസ്യശാസ്ത്രം പഠിച്ചവർക്ക് അറിയാം. ച ക്കപ്പൂവ് Spadix inflorescence ആണ്. ഇംഗ്ലീ ഷ് ഭാഷയിൽ ചക്കയെ Jackfruit എന്ന് വിളിക്കുന്നു. Artocarpus heterophyllus എന്നാണ് ശാസ്ത്രനാമം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px