നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ അവസരങ്ങളിൽ നമ്മുടെ ഉണർവു നഷ്ടപ്പെട്ടപ്പോൾ കൊട്ടിയടക്കപ്പെട്ട വാതിലുകൾക്കു മുന്നിൽ നാം നിസ്സഹായരായി നിന്നു പോയിട്ടില്ലേ? അവിടെയൊക്കെ നമുക്ക് ഉണരാൻ കഴിയാതെ പോയപ്പോൾ നാം ജീവിച്ചത് മരിച്ചതിനു സമമായിട്ടായിരുന്നില്ലേ ? അതേ, നമ്മുടെ ഉണർവു നഷ്ടപ്പെട്ടാൽ ജീവിതം ഉറുമ്പരിച്ചു തുടങ്ങും. ഉണർവുള്ളവനേ ഉയിരുണ്ടാകൂ. ഉയിരുള്ളവനേ ഉയരങ്ങളുമുണ്ടാകൂ. അതിനാൽ നമുക്ക് ജീവിക്കണമോ മരിക്കണമോയെന്നതിന്റെ തീരുമാനം നമ്മുടെ മാത്രമാണ്. ജീവിക്കണമെങ്കിൽ നാം ജാഗ്രതയോടെ ഉണർവുള്ളവരായിരിക്കുക. അപ്പോൾ നമുക്ക് ഉയിരും ഉയർച്ചയും ഉണ്ടാകും എന്ന തിൽ സംശയം വേണ്ട. ജാഗ്രതയോടെ ജീവിച്ചാൽ ജീവിതം നിറമുള്ളതാകും. അല്ലെങ്കിൽ നിറം കെട്ടുപോകും. അതാണ് ഉത്തമഗീതം ഉദ്ബോധിപ്പിക്കുന്നത്:” ഞാൻ ഉറക്കമാണെങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നുവെന്ന് .” നമുക്ക് ഉണർവുള്ളവരാകാം. ജോസ് ക്ലെമന്റ്









