LIMA WORLD LIBRARY

അന്വേഷണങ്ങളുടെ അവസാന പടവുകൾ – ലേഖനം – ജയൻ വർഗീസ്.

 

ദൈവം ഇല്ല എന്ന് സ്ഥാപിക്കുന്നതിനുള്ള കാമ്പയിനുകൾ ഇപ്പോൾ കേരളത്തിൽ സജീവമാണ്. ( ഇല്ല എന്നതിന്പകരം അറിയില്ല എന്നായിരുന്നെങ്കിൽ അത് കൂടുതൽ സ്വീകാര്യം ആകുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ) അതിനു വേണ്ടി അക്കാദമീഷ്യന്മാരായ ഒരു കൂട്ടം മഹാ പണ്ഡിതർ പ്രസംഗത്തൊഴിലാളികളായി നാട് ചുറ്റിചർച്ചകൾ സംഘടിപ്പിക്കുന്നു. കോളേജുകൾ കേന്ദ്രീകരിച്ചു നടത്തിക്കപ്പെടുന്ന ഇത്തരം ചർച്ചകളിൽ പുത്തൻതലമുറയുടെ വലിയ വേലിയേറ്റം തന്നെ സൃഷ്ടിക്കപ്പെടുന്നുമുണ്ട്.

ഏതൊരു സമൂഹത്തിലെയും യുവജനങ്ങൾ ചിന്താധാരയുടെ നൽക്കവലകളിൽ തങ്ങൾക്ക് പോകേണ്ടുന്ന വഴിതെരഞ്ഞ് നിൽക്കുന്നവരാണ്. അവർക്കു തൃപ്തികരമായ ഒരു ദിശ‌ ചൂണ്ടിക്കൊടുക്കാനായാൽ അവർ അതിലൂടെസഞ്ചരിച്ച് സാഹചര്യങ്ങളെ ആസ്വദിക്കുകയെന്ന ജീവിതവൃത്തി സമർത്ഥമായി അനുഭവിച്ചു കൊള്ളുമായിരുന്നു;

തേനീച്ചക്കൂട്ടിലെ റാണി തന്റെ ആയിരക്കണക്കായ സഹജരെ ചേർത്തു നിർത്തുന്നത് തനിക്കു പുറപ്പെടുവിക്കാൻകഴിയുന്ന ഒരൊറ്റ ‘ ഫെറോമോണിന്റെ ‘ ന്റെ  മാസ്മരിക ഗന്ധത്തിന്റെ മായാ  വലയത്തിലാണ് എന്നത് പോലെ !  മരണം കൊണ്ടല്ലാതെ ഒരു തേനീച്ചയും ആ കൂട്ടിൽ നിന്ന് പിരിഞ്ഞു പോകുന്നതേയില്ല.

നമ്മൾ മനുഷ്യർ പൊതുവായും യുവ മാനസങ്ങൾ പ്രത്യേകമായും റോൾമോഡലുകളെ തെരയുന്നവരാണ്. തേനീച്ചക്കൂട്ടിലെ തേനീച്ചകളെപ്പോലയുള്ള ഈ തെരച്ചിൽ തങ്ങൾക്ക് പിൻ പറ്റാനുള്ള ഒരു റാണിയിൽതങ്ങളേക്കാൾ ശ്രേഷ്ടമായ എന്തെങ്കിലും അവർ പ്രതീക്ഷിക്കുന്നുണ്ട്. അത് ലഭ്യമാവുന്ന ഇടങ്ങളിൽ കൂട്ടമായിചേക്കേറി അവർ ആശ്വസിക്കുന്നു.

ഒരിക്കൽ മതങ്ങളിലേക്കും, മറ്റൊരിക്കൽ ഇസങ്ങളിലേക്കും മനുഷ്യർ കൂട്ടമായി കുടിയേറിയത് ഇങ്ങനെആയിരുന്നു. മതങ്ങളും ഇസങ്ങളും സമൃദ്ധമായി പുറപ്പെടുവിച്ചിരുന്ന ഫെറാമോൺ ഇന്നവർക്ക് പുറപ്പെടുവിക്കാൻസാധിക്കുന്നില്ല എന്നുള്ള തിരിച്ചറിവിലാണ് ഇന്നത്തെ ഈച്ചകൾ കൂടുകൾ ഉപേക്ഷിച്ചുപോയിക്കൊണ്ടിരിക്കുന്നത്.

അംഗ സംഖ്യ കൊണ്ട് ലോകത്തു ഒന്നാമതുള്ള ക്രിസ്തു മതത്തിൽ ഇന്ന് എത്ര ക്രിസ്ത്യാനികളുണ്ട് എന്നചോദ്യത്തിന് അവർക്കു പോലും കൃത്യമായ ഉത്തരമില്ല. വ്യക്തിപരമായ ഒരന്വേഷണത്തിന്റെ കണക്കെടുപ്പ്നടത്തുകയെങ്കിൽ സ്വന്തം നില നില്പിനുള്ള ഒരു സാമൂഹ്യ കവചം മാത്രമായിട്ടാണ് ഇന്ന് മിക്ക മതങ്ങളിലെയുംഅനുയായികൾ മതം കൊണ്ട് നടക്കുന്നത് എന്ന് അനായാസം കണ്ടെത്താവുന്നതാണ്.

ഒഴുക്കിനെതിരെ നീന്തുവാനുള്ള മടി കൊണ്ട് മിക്കവരും ഒഴുക്കിന്റെ കൂടെ പൊങ്ങുതടികളായി അങ്ങിനെഒഴുകിപ്പോകുന്നു. ഒരു സോഷ്യൽ ക്ലബ്ബ് സംവിധാനം. മാത്രമായി മിക്ക മതങ്ങളും വഴിമാറിഒഴുകിക്കൊണ്ടിരിക്കുന്നു. ക്ലബ്ബിനുള്ള വരിസംഖ്യ അടച്ചാൽ മുകളിലേക്ക് നീന്തി തളരാതെ ചുമ്മാ ഒഴുകി നീങ്ങാം. ആ സുഖം തേടിയാണ് മനുഷ്യൻ മതങ്ങളിൽ തങ്ങുന്നത്.

ഇവരെ അവിടെ നിന്നടർത്തി ആകർഷിച്ചു കൂടെ നിർത്തുവാൻ കച്ച കെട്ടി ഇറങ്ങിയവരാണ് ശാസ്ത്ര സാങ്കേതികസംവിധാനങ്ങളിൽ അധിഷ്ഠിതമായ ഭൗതിക വാദവും അതിന്റെ കൊടിപ്പടമായ നിരീശ്വര പ്രസ്ഥാനവും. ഈപുത്തൻ കൂറ്റുകാർക്ക് ഇതിന് സാധിക്കുന്നുണ്ടോ എന്നാണു ചോദ്യമെങ്കിൽ അടിസ്ഥാന പരമായ ഉത്തരം ഇല്ലഎന്ന് തന്നെയാണ് എന്നുള്ളതിനുള്ള തെളിവുകളാണ് ലോക ജനസംഖ്യയിലെ കേവലമായ പത്തു ശതമാനംമാത്രമേയുള്ളു നിരീശ്വര വാദികൾ എന്ന സത്യം.

മതത്തിനെതിരെ തൊണ്ട കീറി വിപ്ലവം ഛർദ്ദിക്കുന്ന എത്രയോ വിപ്ലവ  വിചക്ഷണന്മാരെ നമ്മൾ കാണുന്നു. വരാൽ മൈക്ക് കടിച്ച്  വിപ്ലവം പ്രസംഗിക്കുമ്പോൾ  നോക്കിക്കോണം, അണിവിരലിൽ വിവാഹ മോതിരമുണ്ട്. ആചാര മുദ്ര. വിപ്ലവ പ്രസംഗം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അതില്ലെങ്കിൽ ഭാര്യ അയാളെ കഴുത്തിനു പിടിച്ചുപുറത്തേക്കു തള്ളും. പറ്റില്ലെന്ന് പറയാനും ധൈര്യമുണ്ടാവില്ല, കാരണം  വ്യക്തി എന്ന നിലയിൽ തുല്യപദവിയിലുള്ള പെണ്ണിന്റെ കഴുത്തിൽ ഇയ്യാളും കെട്ടിത്തൂക്കിയിട്ടുണ്ട് ഒരു നമ്പർ പ്ളേറ്റ്. സ്ത്രീ ലിംഗ രൂപിയായ  ആചാര മുദ്ര താലി. ഈ നമ്പർ പ്ളേറ്റ് വണ്ടിയുടെ ഡ്രൈവർ ഇറക്കത്തിൽ ഇട്ടിയവിരാ എന്ന ഞാനാകുന്നുഎന്നർത്ഥം.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ വിപ്ലവക്കുതിരകൾ അതിന്റെ മൂന്നാം ദശകത്തിലെ  കൂടുതൽ മെച്ചപ്പെട്ടസ്വപ്നങ്ങളിലേക്ക് കുതിച്ചു  പായുമ്പോൾ, 1400 വർഷങ്ങളുടെ പഴക്കമുള്ള പുരുഷാധിപത്യത്തിന് അറുതിവരുത്തുവാനായി ഇറാനിലെ വനിതകൾ മുടി മുറിച്ചെറിഞ്ഞ് അലറി വിളിക്കുമ്പോൾ, ഭാവ ശുദ്ധിക്കാരായ ഭാരതീയഫെമിനിസ്റ്റുകൾ പഞ്ച പുച്ഛമടക്കി കഴുത്തിൽ കണവന്റെ തിരിച്ചറിയൽ ഐ.ഡി. പ്ളേറ്റും കെട്ടിത്തൂക്കിജനപ്പെരുപ്പത്തിൽ എങ്കിലും ചൈനയെ കടത്തി വെട്ടാനായി തുടരെ പെറ്റു കൂട്ടുന്നു ?

ഇനി ഇസ്സങ്ങളുടെ കാര്യമെടുത്താലും സ്ഥിതി ഒട്ടും മെച്ചമല്ല. ഒരിക്കൽ ലോകം കീഴടക്കിക്കളയുമോ എന്ന് വരെസംശയിച്ച പല ഇസങ്ങളും എല്ലുന്തി പല്ലു കൊഴിഞ്ഞ് വാലാട്ടി ഇന്ന് നമ്മുടെ പാവയ്ക്കാ ബീച്ചിന്റെ തിണ്ണയിൽതെണ്ടിപ്പട്ടിയെപ്പോലെ ചടഞ്ഞ്‌ കിടക്കുകയാണ്. അടുത്ത നേരത്തെ കഞ്ഞി കിട്ടിയേക്കും എന്ന വലിയപ്രതീക്ഷയോടെ.

ഇവരുടെ വല്യ വല്യേട്ടനായിരുന്ന  ചൈനയാവട്ടെ സോഷ്യലിസം വലിച്ചെറിഞ്ഞ് കാപ്പിറ്റലിസത്തെ പ്രണയിച്ചുഎന്നതോ പോകട്ടെ, കുറെ വിഷബീജങ്ങളെയും പ്രണയിച്ചു പോയി എന്നതിനാൽ ധർമ്മിക ലോകത്തിന്റെമുഖത്തു നോക്കാനാവാതെ തലയിൽ മുണ്ടിട്ടു മൂടിയാണ് ഇപ്പോൾ വിപ്ലവം പ്രസംഗിക്കുന്നത്. ഒരുവന്റെ ജീവിതംഅപരന്റെ സംഗീതമാവണമെന്നു പാടി നടന്ന റഷ്യ ഇന്ന് പാടുന്ന യുക്രൈൻ മിസ്സൈൽ സംഗീതം ലോകംകാതോർത്തു കേട്ടു കൊണ്ടിരിക്കുകയാണ്.

ഇതിനിടയിൽ എവിടെ പോകും മനുഷ്യർ ? എവിടെയാണ് പിൻ പറ്റാൻ ശേഷിയുള്ള ഒരു റാണി ? തന്റെ ധർമ്മികഫെറോമോണുകൾ പ്രസരിപ്പിച്ച് കൊണ്ട് തനിക്കും സഹജീവികൾക്കുമായി തേൻ കൂടുകൾ നിറച്ചെടുക്കുന്ന ഒരുറാണി ? ഇതാ അവിടെ എന്നും, ഇതാ ഇവിടെ എന്നും തെരുവുകളിൽ വിളിച്ചു കൂവുന്നത് കേട്ടിട്ടാണ് ജനംഓടുന്നതെങ്കിലും അവസാനമായി അവർ എത്തിച്ചേരുന്നത് അറവു ശാലകളുടെ അരികിലേക്ക് ആണെന്ന് അവർപോലും അറിയുന്നത് ശ്രീ ക്രൈം നന്ദകുമാറിനെപ്പോലുള്ള മനുഷ്യ സ്നേഹികൾ ഭയ ലേശമന്യേ വിളിച്ചുപറയുമ്പോൾ മാത്രമാണ്.

ഇവിടെ നമ്മുടെ അസ്തിത്വം എന്താണെന്ന് നമ്മൾ തന്നെ കണ്ടു പിടിക്കേണ്ടതുണ്ട്. നാം ഇപ്പോൾ ഇവിടെആയിരിക്കുന്നത് നമ്മുടെ താൽപ്പര്യ പകരം സംഭവിച്ചതാണോ ? അതായത്, നിന്റെ അമ്മയുടെ ഗർഭത്തിൽ ഒരുഅണ്ഡമായി നീ പ്രവേശിച്ചത് നിന്റെ വീര്യം കൊണ്ടായിരുന്നുവോ ? നിന്റെ അപ്പനോട് വരൂ, വരൂ എന്നിലേക്ക്‌ വരൂഎന്ന് ക്ഷണിച്ചത് നീ ആയിരുന്നുവോ ?

ഓ ! യാദൃശ്ചികം ! അങ്ങിനെയൊന്നുണ്ടല്ലോ ? അമ്മയുടെ ആമാശയത്തിൽ നിന്ന് ഒരു പൊക്കിൾക്കൊടിയാദൃശ്ചികമായി നിന്നിലേക്ക്‌ വന്നു. നീ തിന്നാതെ നിന്റെ വയറ് നിറഞ്ഞ് നീ വളർന്നു. വെറും യാദൃശ്ചികം. മിടുക്കനായി അമ്മയെ തൊഴിച്ചു നീ പുറത്തു വന്നത് യാദൃശ്ചികം. വലിയ വായിലെ നീ കീറിയത് യാദൃശ്ചികമായിനിനക്ക് വിശന്നത് കൊണ്ടായിരുന്നുവല്ലോ? നീ സമ്പാദിച്ചതല്ലാ നീ തിന്നത് എന്നതും ? നിനക്ക് വേണ്ടി ആരോകരുതിയിരുന്നു എന്നതും വെറും യാദൃശ്ചികങ്ങൾ

നീ പറയും അത് നിന്റെ അമ്മയായിരുന്നു എന്ന്. നിന്നെ സംബന്ധിച്ച് അത് ശരിയുമാണ്. നിന്റെ അമ്മക്ക്വേണ്ടിയും ആരോ കരുതിയിരുന്നു.  അവിടെ നിന്റെ അമ്മയുടെ പിന്നിലുള്ള അമ്മമാരുടെ ഒരു പരമ്പരയുണ്ട്. പരമ്പരയുടെ അവസാനം ഒരു ഒന്നുണ്ട്. ആ ഒന്നാണ്. നീയായി, നിന്റെ അമ്മയായിii ഭൂമിയായി, സൗരയുദ്ധമായി, മിൽക്കീവേ ഗാലക്സിയായി അണ്ഡകടാഹമായി, ബിഗ്‌ബാംഗായി, ബിഗ്‌ബാംഗിന്റെ സിങ്കുലാരിറ്റിയായി, സിങ്കുലാരിറ്റിയെ പ്രചോദിപ്പിച്ച മഹാ താപമായി, പ്ലാങ്ക് എപ്പൊക്കായി, അതിനും അപ്പുറത്തുള്ള അറിയപ്പെടാത്തഎന്തൊക്കെയോ ആയി ആർക്കും നിഷേധിക്കാനാവാത്ത സത്യം എന്ന യാദൃശ്ചികതയായി.

ഈ പിന്നാമ്പുറങ്ങളുടെ പിന്നറ്റത്ത് നില നിൽക്കുന്ന ആ ഒന്ന് എന്നത് നിന്റെ യുക്തിക്കു നിരക്കുന്നില്ലെങ്കിൽഅത് തള്ളിക്കളഞ്ഞേക്കുക. നിന്റെ വല്യ വല്യേട്ടനായ ശാസ്ത്രം ഇത് മനസ്സിലാക്കുന്നുണ്ട്. എങ്കിലുംവിശദീകരിക്കാൻ സാധിക്കുന്നില്ല അത് കൊണ്ടാണ് അവർ അവരുടെ ശാസ്ത്ര ഭാഷയിൽ സിങ്കുലാരിറ്റി  എന്നും, ഡാർക്ക് മാറ്റർ എന്നും, ഡാർക്ക് എനർജി എന്നുമൊക്കെ ഇരുട്ടിൽ തപ്പി അജ്ഞാതമായ എന്തോ പ്രതിഭാസംആയി അതിനെ അടയാളപ്പെടുത്തുന്നത്. എന്നാൽ ഇവകൾ പോലും മഞ്ഞു മലയുടെ ഒരു ഭാഗം മാത്രമേആകുന്നുള്ളു എന്ന് ഇനിയെങ്കിലും ഇക്കൂട്ടർ മനസ്സിലാക്കണം.

ബഹുമാന്യനായ പ്രായോഗിക ചിന്തകൻ മൈത്രേയന്റെ വാക്കുകളിൽ പ്രപഞ്ചം ഉണ്ടായതല്ല, ഉള്ളതാണ്. അനാദ്യന്തമാണ്‌ പ്രപഞ്ചം എന്ന ദാർശനിക ചിന്ത ഇതിനോട് യോജിക്കുന്നു. 13 .8 ബില്യൺ വർഷങ്ങൾക്ക്മുമ്പുണ്ടായ ബിഗ്‌ബാംഗിലൂടെയാണ് പ്രപഞ്ചമുണ്ടായത് എന്ന വാദവുമായി ശാസ്ത്രവും രംഗത്തുണ്ട്. ഈവാദങ്ങളിൽ ഏതൊക്കെ ശരി ഏതൊക്കെ തെറ്റ് എന്ന് കണ്ടെത്താനുള്ള ജ്ഞാനം മനുഷ്യ വർഗ്ഗം ഇന്നുംനേടിയിട്ടില്ല എന്നതിനാൽ തൽക്കാലം നമുക്ക് കാത്തിരിക്കാൻ മാത്രമേ കഴിയൂ.

പ്രപഞ്ച വസ്തുക്കൾ കൊണ്ട് അത്യതിശയകരമായി ഘടിപ്പിക്കപ്പെട്ട അപൂർവ പ്രതിഭാസമാണല്ലോ മനുഷ്യൻ. ഈമനുഷ്യന് പരമാവധി സുഖം നൽകുന്നതിനുള്ള സംവിധാനങ്ങളാണ് ഭൂമിയിൽ ഒരുക്കി  വച്ചിട്ടുള്ളതോ, ഒരുങ്ങിനിന്നിട്ടുള്ളതോ എന്ന് കാണാം. അവന്റെ മൃദുലമായ തൊലിക്ക് കുളിർമ്മയേകുന്നത്തിനായി ക്രമീകരിക്കപ്പെട്ടഒരു താപനില. നിറവും, മണവും, രുചിയും നിറച്ചു വച്ചിട്ടുള്ള ഫല മൂലാദികൾ.  ആകാശവും, വായുവും, ജലവും, അഗ്നിയും പൃഥ്വിയും കൊണ്ടുള്ള പോഷക തന്ത്രങ്ങൾ, മഞ്ഞും, മഴയും, കുളിരും, കാറ്റും, മണ്ണും, മരവും, താരും, തളിരും നിറഞ്ഞ സുഗന്ധ വാഹിയായ അന്തരീക്ഷം. തന്റെ അരുമക്കിടാവിന്‌ തൊട്ടിൽ കെട്ടുന്ന ഒരമ്മയുടെകരുതലോടെയാണ് മനുഷ്യന് വേണ്ടി ഈ ഭൂമി സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത് എന്നതിലുപരി അത്തരം ഒരവസ്ഥനിറഞ്ഞു നിന്ന ഒരിടത്തേക്കാണ് മനുഷ്യ വർഗ്ഗത്തിന്റെ ആദ്യ കാലടികൾ പിച്ച വച്ചത് എന്ന്  പറയുന്നതാവുംകൂടുതൽ ശരി. ഈ അവസ്ഥയെക്കുറിച്ചുള്ള ദാർശനിക അവബോധം ആർജ്ജിക്കാൻ കഴിഞ്ഞ ഭാരതീയാചാര്യൻ“ അന്നം  ഹി ഭൂതാനാം ജേഷ്‌ഠം “ എന്ന് അതിനെ വിലയിരുത്തി. അന്നം അഥവാ ജീവിത സാഹചര്യങ്ങൾജീവിക്കും മുൻപേ അതായത് ജേഷ്ഠാവസ്ഥയിൽ ഉണ്ടായിരുന്നു എന്ന് സാരം.

ആയിരത്തി മുന്നൂറ്റി എൺപത് കോടി കൊല്ലങ്ങൾക്കു മുൻപ് രൂപം പ്രാപിച്ചുവെന്ന് ആധുനിക ശാസ്ത്രംവിലയിരുത്തുന്ന പ്രപഞ്ചത്തിൽ കേവലമായ മുപ്പത്തഞ്ചു ലക്ഷം വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ആദിമമനുഷ്യൻ രണ്ടു കാലിൽ എഴുന്നേറ്റു നടന്നതെന്ന് അവർ തന്നെ പറയുമ്പോൾ അരുമയായ  ഈ മനുഷ്യന്റെ ജീവസന്ധാരണത്തിന് അനുകൂലമായ സാഹചര്യങ്ങളുടെ സംവിധാനങ്ങൾ ഒരുക്കുന്നതിന്  വേണ്ടിയുള്ളസുദീർഘമായ ഒരു ചിന്താപദ്ധതിയുടെ പ്രാരംഭ പ്രായോഗിക പ്രവർത്തന പരമ്പരകളുടെ നമുക്കറിയുന്ന കാലഘട്ടത്തിന്റെ നീളം മാത്രമല്ലേ ഈ 13.8 ബില്യൺ വർഷങ്ങൾ ? അഥവാ അതിന് മുൻപ് ഒരു കാലംഉണ്ടായിരുന്നെങ്കിൽ പോലും നാമത് അറിയുന്നില്ല. കാരണം നമ്മളിൽ എത്തിച്ചേർന്ന പ്രകാശത്തിന്റെ ഏറ്റവുംവലിയ പഴക്കം നമ്മൾ അളന്നിട്ട് ഇത്രയേ കിട്ടുന്നുള്ളു. അതിലും അപ്പുറത്ത് നിന്നുള്ള പ്രകാശങ്ങൾ നമ്മളിലേക്ക്സഞ്ചരിച്ചു തുടങ്ങിയിട്ടുണ്ടാവാമെങ്കിലും അത് ഇത് വരെയും ഇവിടെ എത്തിയിട്ടുണ്ടാവില്ല എന്ന യാഥാർഥ്യവുംഉണ്ടായിക്കൂടെന്നില്ലല്ലോ ?  ഈ സത്യങ്ങൾക്ക് നേരെ പുറം തിരിഞ്ഞ് നിൽക്കുന്നതിനുള്ള തന്ത്രങ്ങളുടെഭാഗമായിട്ടാണ് നമ്മുടെ ശാസ്ത്ര സത്തമന്മാർ ബിഗ്‌ബാംഗിന് മുമ്പുള്ളതെല്ലാം 00 ആണെന്ന് തലയറഞ്ഞ്കരഞ്ഞു കൊണ്ടിരിക്കുന്നത്.

ഇനി 00 ആയിരുന്നു എന്ന് സമ്മതിച്ചാൽത്തന്നെയും ഒരു പ്രോട്ടോണിനേക്കാൾ ചെറുതായിരുന്ന പ്രപഞ്ച വിത്ത്ഒരു നിസ്സാര സമയം – അതായതു ഒന്ന് ( 1 )എഴുതിയ ശേഷം നാൽപ്പത്തി രണ്ട് ( 42 ) പൂജ്യം ഇട്ടാൽ കിട്ടുന്ന തുകകൊണ്ട് ഒരു സെക്കന്റിനെ ഹരിച്ചാൽ കിട്ടുന്ന ഒരു ചെറു മാത്ര വരുന്ന സമയത്തിനുള്ളിൽ ഉണ്ടായ ‘  പ്ലാങ്ക്എപ്പോക്കിൽ ‘ ( ഇതിൽ പ്ലാങ്ക് എന്നത് അത് കണ്ടെത്തിയ ശാസ്ത്രഞ്ജന്റെ പേരാണ് ) വികസിക്കാനുണ്ടായസാഹചര്യം എന്തായിരുന്നു ? ഒറ്റകൾ മാത്രമായി വേർപിരിഞ്ഞ ആദ്യകാല കണങ്ങളെ അഥവാ ആറ്റങ്ങളെമറ്റേതിനോട് സഹകരിച്ചു കൂടിച്ചേരുന്നതിനുള്ള പ്രചോദനമായി അവിടെ ഉണ്ടായ ഒരു ചിന്തയുടെ സാന്നിധ്യംവെറും സാമാന്യ ബുദ്ധിക്കു പോലും തൊട്ടറിയാവുന്നതാണല്ലോ എന്നതിനാൽ ഈ ചിന്ത രൂപപ്പെട്ട ഒരുബോധാവസ്ഥ മുന്നമേ ഉണ്ടായിരിക്കണമല്ലോ ?

ദൈവം എന്ന കേവല പദം ഉപയോഗിച്ച്  ദാർശനികൻമാർ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഈ പ്രപഞ്ച ബോധാവസ്ഥ- അതായത് സ്ഥൂല പ്രപഞ്ചത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ സമന്വയിപ്പിച്ചു രൂപപ്പെടുത്തിയ എന്റെ ശരീരത്തിൽ, ശരീരഭാഗമല്ലാത്ത, കാഴ്ചക്കും, കേൾവിക്കും, ഗന്ധത്തിനും, രുചിക്കും, സ്പർശനത്തിനും വ്യവച്ഛേദിക്കാനാവാത്തആസ്തിത്വമായി – ‘ ഞാൻ’  എന്ന പ്രപഞ്ച കഷണത്തിന്റെ റിംഗ് മാസ്റ്റർ ആയി  ഇപ്പോൾ ഇവിടെ  പ്രവർത്തിക്കുന്നുണ്ടെങ്കിൽ,  സമാനമായ  ഈ വർത്തമാന ബോധാവസ്ഥയുടെ പ്രപഞ്ചത്തോളമുള്ള ഒരു വലിയറിങ്ങ്മാസ്റ്റർ  പ്രപഞ്ചമെന്ന വലിയ കഷണത്തിലും സ്വാഭാവികമായും സജീവമായി ഉണ്ടായിരിക്കണമല്ലോ ? അതല്ലേ യുക്തി ? അതല്ലേ സത്യം ?

അതായത്,  മഹാ സമുദ്രത്തിൽ  നിന്ന് കോരിയെടുത്ത ഒരു കപ്പു ജലത്തിൽ  ഉപ്പുരസമുണ്ടെങ്കിൽ  അതേഉപ്പുരസം സമുദ്ര ജലത്തിൽ എല്ലായിടത്തും ഉണ്ടായിരിക്കും എന്നത് പോലെ തികച്ചും യുക്തിഭദ്രമായ ഒരു സത്യംതന്നെയല്ലേ ഇതും ? കാരണം, പ്രപഞ്ചത്തിൽ നിന്ന് കോരിയെടുത്ത് ആറടി / രണ്ടടി വലിപ്പമുള്ള ഒരു കുപ്പിയിൽവേർതിരിച്ചു ശേഖരിച്ച്‌ വച്ചിട്ടുള്ള ഒരു വർത്തമാന പ്രപഞ്ച ഖന്ധമാണല്ലോ ഇപ്പോൾ ഞാൻ  അല്ലെങ്കിൽ നിങ്ങൾ ?

സ്ഥൂല പ്രപഞ്ചത്തിന്റെ സൂക്ഷ്മ ഭാവങ്ങൾ സമന്വയിപ്പിച്ചു രൂപപ്പെടുത്തിയതാണ് മനുഷ്യന്റേത് ഉൾപ്പടെയുള്ളശരീര ഭാഗങ്ങൾ എന്ന് ശാസ്ത്രം സമ്മതിക്കുന്നുണ്ട്. എങ്കിൽ, ശരീര ഭാഗമല്ലാത്ത, കാഴ്ചക്കും, കേൾവിക്കും, ഗന്ധത്തിനും, രുചിക്കും, സ്പർശനത്തിനും വ്യവച്ഛേദിക്കാനാവാത്ത ആസ്തിത്വമായി എന്റെ മൺകൂടിന്റെ റിംഗ്മാസ്റ്റർ ആയി പ്രവർത്തിക്കുന്ന ഞാൻ എന്ന വർത്തമാന ബോധാവസ്ഥ എന്നതാണല്ലോ എന്റെ ജീവിതം ? അമ്മയുടെ ഗർഭത്തിനും മുൻപേ എങ്ങോ, എവിടെയോ ഒരു  കേവല ബിന്ദു മാത്രമായിരുന്ന എന്നെ ഇന്ന്കാണുന്ന ആറടി \രണ്ടടി ഫ്രയിമിനുള്ളിൽ ഇത് പോലെ വളർത്തിയെടുത്തത് ഈ ബോധാവസ്ഥയുടെ പ്രാഗ്രൂപമായ വൈറ്റൽ പവർ എന്ന ആത്മ ശക്തി തന്നെ ആയിരുന്നുവല്ലോ ? ഞാൻ ഉണ്ണുന്നതും, ഉറങ്ങുന്നതും, ഇണചേരുന്നതും മാത്രാല്ലാ, എന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിലും റിങ് മാസ്റ്റർ ആയിരുന്നു കൊണ്ട് എന്നെജീവിപ്പിക്കുന്നത് ഇതേ ബോധാവസ്ഥ എന്ന ആത്മ ശക്തി തന്നെയാണല്ലോ ?

എങ്കിൽ പ്രപഞ്ചത്തിന്റെ ചെറു മാത്ര മാത്രമായ ഞാനെന്ന ചെറു കഷണത്തിൽ ഇവിടെ ഇപ്രകാരം ആണെങ്കിൽസർവ മാത്രകളുടെയും സമജ്ഞ സമാഹാരമായ മഹാ പ്രപഞ്ചത്തിലും ഇതേ ബോധാവസ്ഥയുടെ ഒരു വലിയഭാവം സജീവമായി ഉണ്ടായിരിക്കണം എന്ന യുക്തി എന്ത് കൊണ്ട് ചില സുഹൃത്തുക്കൾ അംഗീകരിക്കുന്നില്ല ? ഇവിടെ ഈ ചെറിയ കഷണത്തിൽ ഇപ്രകാരം പ്രവർത്തിച്ച്‌ എന്നെ ഞാനാക്കുന്ന ഈ ബോധാവസ്ഥ സമാനമായസാഹചര്യങ്ങളുടെ വലിയ കഷണമായ പ്രപഞ്ചത്തിലും ഒരു വലിയ ബോധാവസ്ഥയായി നില നിൽക്കുന്നുണ്ട്എന്ന്  യുക്തി ബോധവും, ധർമ്മ ബോധവുമുള്ള ആർക്കും അംഗീകരിക്കേണ്ടി വരുന്നുവല്ലോ ?

മനുഷ്യ മസ്തിക്കത്തിന്റെ ഇരുന്നൂറു ഗ്രാം വരുന്ന  ചെറു ഭാഗത്തിന്റെ വിലയിരുത്തലുകളുടെ കൊച്ചു കൊച്ചുഫ്രയിമുകൾക്കുള്ളിൽ ഒതുക്കാനാവാത്തതാണെങ്കിലും, അത് തന്നെയല്ലേ സർവ  ലോക ദാർശനികരേയുംപ്രചോദിപ്പിക്കുന്ന പ്രപഞ്ച ചേതന എന്ന പ്രപഞ്ചാത്മാവ് എന്ന ശക്തി സ്രോതസ് ? ദൈവം എന്ന വാക്ക് അലർജിആയിട്ടുള്ളവർ അനുയോജ്യമായ മറ്റൊരു വാക്ക് കൊണ്ട് വരൂ  സ്വീകരിക്കാം.  പക്ഷെ കുടം ശൂന്യമല്ലാ – യാതൊരുകുടത്തിനും ശൂന്യമായിരിക്കാൻ സാധിക്കുകയില്ല എന്നത് പോലെ നിങ്ങളും ഞാനുമാകുന്ന നാം എന്ന കുടങ്ങളുംശൂന്യമാല്ലാ എന്നറിയുക. തലയിൽ ആൾതാമസം ഉണ്ടായിരുന്ന കാലടിക്കാരൻ ശങ്കരൻ അതറിഞ്ഞിട്ടാണ് ഈസംവിധാനത്തെ അദ്വൈതം എന്ന് അടയാളപ്പെടുത്തിയത് !

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px