നമ്മുടെ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യത്തെക്കുറിച്ച് പലപ്പോഴും നാം അഞ്‌ജരാണ്.എന്നാൽ അതിനുവേണ്ടി പരക്കം പായുന്ന അവസ്ഥയും കണ്ടെത്താനാവും.

Facebook
Twitter
WhatsApp
Email

നമ്മുടെ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യത്തെക്കുറിച്ച് പലപ്പോഴും നാം അഞ്‌ജരാണ്.എന്നാൽ അതിനുവേണ്ടി പരക്കം പായുന്ന അവസ്ഥയും കണ്ടെത്താനാവും. എന്തൊക്കെ സുഖ സൗകര്യങ്ങളും ആർഭാടങ്ങളും സൗഭാഗ്യങ്ങളുമുണ്ടായാലും മനസ്സമാധാനം ഇല്ലെങ്കിൽ എല്ലാം വ്യർഥം.ഭൗതിക നേട്ടങ്ങൾ ഒരിക്കലും മനസ്സമാധാനം വർധിപ്പിക്കില്ല. സമാധാനം അന്വേഷിച്ചു നടന്നാൽ അത് കണ്ടെത്തിയെന്നു വരില്ല.അതിന് പ്രഥമത നാം നമ്മിലേക്കു തന്നെ തിരിഞ്ഞു നോക്കണം. അതാണ് മാത്യു ആർ നോൾഡ് പറയുന്നത് : “We would have inward peace, But will not look with in.”ആന്തരിക സമാധാനം നമുക്ക് ലഭിക്കുമായിരുന്നു. പക്ഷേ,നമ്മുടെ ഉള്ളിലേക്ക് നാം നോക്കുന്നില്ല. മനസ്സമാധാനത്തിനായി നാം മറ്റുള്ള വ്യക്തികളെയൊ വസ്തുക്കളെയോ ആശ്രയിക്കാതെ ആദ്യം നാം നമ്മിലേക്കു നോക്കണം.നമ്മുടെ മനോഭാവത്തെ ആശ്രയിച്ചിരിക്കും ആന്തരികസ്വസ്ഥത.ഭഗവത്ഗീത ഉദ്ബോധിപ്പിക്കുന്നതും ഇതുതന്നെയല്ലേ ? ബന്ധത്തിനും മോക്ഷത്തിനും കാരണം മനസ്സാണ്.ബന്ധത്തിൽ അന്തർഭവിക്കുന്ന മനസ്സിന് സമാധാനമുണ്ടാവില്ല. ഭൗതിക സുഖ ഭോഗങ്ങളെല്ലാം ബന്ധത്തെ ഉറപ്പിക്കുന്നു. അതുകൊണ്ട് ഭൗതിക- ബാഹ്യ വസ്തുക്കളിൽ നിന്ന് മനസ്സിനെ അന്തർമുഖമാക്കിയാൽ മനസ്സമാധാനം കിട്ടും. ജോസ് ക്ലെമന്റ്

About The Author

Leave a Reply

Your email address will not be published. Required fields are marked *