കെ.സി.ബി.സി.മദ്യവിരുദ്ധസമിതി 24-ാമത് വാര്‍ഷികം രജതജൂബിലി വര്‍ഷ ഉദ്ഘാടനം മാര്‍ച്ച് 25ന് കലൂരില്‍ – വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും

Facebook
Twitter
WhatsApp
Email

കൊച്ചി:കെ.സി.ബി.സിമദ്യവിരുദ്ധസമിതി എറണാകുളം – അങ്കമാലി അതിരൂപത യുടെ 24-ാമത് വാര്‍ഷികവും രജതജൂബിലി വര്‍ഷ ഉദ്ഘാടനവും മാര്‍ച്ച് 25ന് ശനിയാഴ്ച രാവിലെ 11ന് കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ കേരള നിയമസഭാ മുന്‍ സ്പീക്കര്‍ വി.എം.സുധീരന്‍ നിര്‍വഹിക്കും.
രാവിലെ 10 മുതല്‍ 11 വരെ ڇലഹരിയാസക്തിയും വിമുക്തിയുംڈ എന്ന വിഷയത്തില്‍ അഡിക്ഷന്‍ കൗണ്‍സിലര്‍ ഷിബിന്‍ ഷാജി വര്‍ഗ്ഗീസ് സെമിനാര്‍ നയിക്കും. രാവിലെ 11-ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അതിരൂപതാ പ്രസിഡന്‍റും സംസ്ഥാനവക്താവുമായ അഡ്വ.ചാര്‍ളിപോള്‍ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ വികാരി ജനറാള്‍ റൈറ്റ് റവ.ഡോ.മോണ്‍.ആന്‍റണി പെരുമായന്‍ മുഖ്യസന്ദേശം നല്‍കും. അതിരൂപതാ ഡയറക്ടര്‍ ഫാ.ടോണി കോട്ടയ്ക്കല്‍, ജനറല്‍ സെക്രട്ടറി ഷൈബി പാപ്പച്ചന്‍, കെ.എ.പൗലോസ്, ജോണ്‍സണ്‍ പാട്ടത്തില്‍, എം.പി.ജോസി. തുടങ്ങിയവര്‍ പ്രസംഗിക്കും.
മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട ജോണി പിടിയത്ത് (ഉദയംപേരൂര്‍), ലഹരി വിരുദ്ധ സേനാനികളായ ഷൈബി പാപ്പച്ചന്‍, (മഞ്ഞപ്ര), തോമസ് മറ്റപ്പിള്ളി (കാലടി), ജോസ് പടയാട്ടി (അങ്കമാലി) എം.ഡി.ലോനപ്പന്‍ (നടുത്തുരുത്ത്), കെ.വി.ഷാ (പുല്ലുവഴി) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.
മുന്‍ ഡയറക്ടര്‍മാരായ ഫാ.പോള്‍ കാരാച്ചിറ, ഫാ. ജോണ്‍ ഐനിയാടന്‍, ഫാ.പോള്‍ ചുള്ളി, ഫാ.തോമസ് മങ്ങാട്ട് എന്നിവരെ ആദരിക്കും. രജതജൂബിലി വര്‍ഷ പരിപാടികളുടെ കര്‍മ്മപദ്ധതി യോഗത്തില്‍ അവതിപ്പിക്കും. അതിരൂപത യിലെ എല്ലാ ഇടവകകളില്‍നിന്നും അഞ്ചില്‍ കുറയാതെ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്ന് ഡയറക്ടര്‍ ഫാ.ടോണി കോട്ടയ്ക്കല്‍, ജനറല്‍ സെക്രട്ടറി ഷൈബി പാപ്പച്ചന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

About The Author

Leave a Reply

Your email address will not be published. Required fields are marked *