LIMA WORLD LIBRARY

ചെടികളെ ബാധിക്കുന്ന ഫംഗസ് മനുഷ്യനെ രോഗിയാക്കി; ആദ്യ സംഭവം

കൊൽക്കത്ത ∙ ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം ആദ്യമായി മനുഷ്യനിലേക്ക് പടർന്നതായി റിപ്പോർട്ട്. മൈക്കോളജിസ്റ്റ് ആയ 61 വയസ്സുകാരനാണ് രോഗം പിടിപെട്ടത്. കൂൺ അടക്കമുള്ള ചീയുന്ന വസ്തുക്കളിൽ പഠനം നടത്തിവരികയായിരുന്നു ഇദ്ദേഹം.

‘നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിനാപത്ത്; വിദ്യാഭ്യാസ യോഗ്യത ചോദിച്ചാൽ പിഴയോ?’
TOP NEWS
‘നിരക്ഷരനായ പ്രധാനമന്ത്രി രാജ്യത്തിനാപത്ത്; വിദ്യാഭ്യാസ യോഗ്യത ചോദിച്ചാൽ പിഴയോ?’

തൊണ്ടയടപ്പ്, ചുമ, തളർച്ച എന്നിവയുണ്ടായ ഇദ്ദേഹത്തിന് മൂന്ന് മാസത്തോളം ഭക്ഷണം ഇറക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഏത് ഫംഗസാണ് ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചില്ല. കോൺഡ്രോസ്റ്റിറം പർപ്യുറം എന്ന ഫംഗസ് ആകാനാണ് സാധ്യതയെന്ന് കൊൽക്കത്ത അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരായ സോമ ദത്ത, ഉജ്ജയിനി റേ എന്നിവർ അറിയിച്ചു.

ഇലകൾക്ക് വെള്ള നിറം വരുത്തുന്ന രോഗം പടർത്തുന്ന ഫംഗസാണിത്. കൂടുതൽ പരീക്ഷണങ്ങളിലൂടെയെ ഇത് സ്ഥിരീകരിക്കാൻ സാധിക്കൂ. ചെടിയിലെ ഫംഗസ് മനുഷ്യനിൽ രോഗം ഉണ്ടാക്കുന്നത് ആദ്യത്തെ സംഭവമാണെന്നും അവർ പറഞ്ഞു.

English Summary: Kolkata man infected by killer plant Fungus in world first case

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px