അന്തരിച്ച ശാസ്ത്ര പ്രതിഭയായ ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിങ്‌സ് പറയുന്നത് ബിഗ്‌ബാംഗ് സംഭവിച്ചത്മൂന്നു കാര്യങ്ങൾ മൂലമാണെന്നാണ്. മാറ്റർ , എനർജി, സ്പേസ് എന്നിവയാണ് അത്. ഒരു ചായ ഉണ്ടാക്കുന്നത്പോലെയാണ് അതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. തേയിലയും, പാലും, ചൂടുവെള്ളവും കൂടിച്ചേരുമ്പോൾചായ ഉണ്ടാവുന്നു എന്നത് പോലെ. പ്രകൃതി നിയമങ്ങൾക്ക് അനുസരിച്ചു മാത്രമാണ് ഇതെല്ലാം സംഭവിച്ചത്എന്നതിനാൽ ഇവിടെ ഒരു ദൈവത്തിന് സാധ്യതയില്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.
ബിഗ്ബാംഗ് എന്ന കാര്യം സംഭവിച്ചത് ഇത്തരത്തിൽ ആണെന്ന അദ്ദേഹത്തിന്റെ വാദംഅംഗീകരിക്കുമ്പോൾത്തന്നെ പ്രപഞ്ചകാരണം ഇതായിരുന്നുവോ എന്ന ചോദ്യം സ്വാഭാവികമായുംഉണ്ടാവുന്നുണ്ട്. കാരണം സിങ്കുലാരിറ്റി എന്ന വിശദീകരിക്കാനാവാത്തതും, ഏകതയിൽ ഒന്നായിരുന്നതുമായ ഒരുപ്രതിഭാസം ബിഗ്‌ബാംഗ് സംഭവിച്ച ഇടത്തിൽ മുൻപേയുണ്ട്. മഹാ വികാസത്തിന് വേദികയാകാൻ സുസജ്ജമായഒരു സ്‌പേസും നിലവിൽ ഉണ്ട്. സ്‌പേസ് എന്നത് കോസ്മിക് രശ്മികളുടെ ആവാസ മേഖലയാണെന്നു ശാസ്ത്രംതന്നെ പറയുന്നുണ്ട് എന്നതിനാലും, ബിഗ്‌ബാംഗിൽ പങ്കാളിയായ ഊർജ്ജം മുന്നമേ ഉള്ളതോ അപ്പോൾഉണ്ടായതോ എന്ന് അറിവില്ലാത്തതിനാലും, പാലും, തേയിലയും, ചൂടുവെള്ളവും വെവ്വേറെയിരുന്നാൽ ചായഉണ്ടാവുകയില്ല എന്നത് പോലെ, ദ്രവ്യവും ഊർജ്ജവും സ്‌പേസും വെവ്വേറെയിരുന്നാൽ ബിഗ്‌ബാംഗ് ചായഉണ്ടാവുകയില്ല എന്നും, ഇവകളെ പാകത്തിൽ കൂട്ടിച്ചേർക്കാനുള്ള ഒരു ചിന്ത ചായക്കും മുൻപേ ഉണ്ടായിരുന്നാൽമാത്രമേ ചായ ഉണ്ടാവുകയുള്ളു എന്ന സത്യം കൂടി ഇവിടെ പ്രസക്തമാവുന്നുണ്ട്. എന്നത് എന്ത് കൊണ്ട് ശാസ്ത്രംഅംഗീകരിക്കുന്നില്ല ?
മാത്രമല്ലാ, ബിഗ്‌ബാംഗിന് മുമ്പ് പ്രപഞ്ചമില്ല എന്ന പ്രസ്താവനയിൽ സംശയം ഉണർത്തുന്ന സാഹചര്യങ്ങളായിഇവകളെല്ലാം മുൻപേയുണ്ട് എന്ന് ശാസ്ത്രം തന്നെ സമ്മതിക്കുന്ന നിലയ്ക്ക്, മഹാപ്രപഞ്ചത്തിന്റെ ഈ ഭാഗത്തുസംഭവിച്ച നമുക്കറിയുന്ന ഒരു വികാസം മാത്രമല്ലേ ബിഗ്‌ബാംഗ് ? അവിടെ നിന്ന് നമ്മളിൽ എത്തിയ പ്രകാശവേഗം അളന്നു നോക്കിയിട്ട് നമ്മുടെ ശാസ്ത്രത്തിന് 1380 കോടി കൊല്ലങ്ങളേ കിട്ടുന്നുള്ളു എന്നതാവില്ലേ സത്യം? അതായത് ബിഗ്‌ബാംഗിന് മുൻപും നിലവിൽ പ്രപഞ്ചമുണ്ടെങ്കിൽ അവിടെ നിന്നുള്ള പ്രകാശം ഇത് വരെയുംനമ്മുടെ കണ്ണിൽ എത്തിയിട്ടുണ്ടാവില്ല എന്ന ന്യായം കൂടി ഉണ്ടാവുമല്ലോ ?
പ്രകൃതി ഒരു കാൻവാസ് ആണെങ്കിൽ ആ കാൻവാസിനും ഒരു നിയമമുണ്ട്. കോടാലി കൊണ്ടല്ല ബ്രഷ് നാരുകൾകൊണ്ടാണ് കാൻവാസിൽ ചിത്രമെഴുതേണ്ടത് എന്നതാണ് ഒരു നിയമം. പച്ചവെള്ളം കൊണ്ടല്ലാ പരുവപ്പെടുത്തിയചായങ്ങൾ കൊണ്ടാണ് വരക്കേണ്ടത് എന്നതാണ് മറ്റൊരു നിയമം. ഈ നിയമങ്ങൾ അനുസരിച്ചേ കാൻവാസിൽചിത്രങ്ങൾ ഉണ്ടാവുകയുള്ളു എന്ന് സ്റ്റീഫൻ ഹോക്കിങ്‌സ് പറയുന്നത് ശരിയാണ്. എന്നാൽ കാൻവാസാണ് ഈനിയമങ്ങൾ ഉണ്ടാക്കിയത് എന്ന് അദ്ദേഹത്തിനും പറയാനാവില്ലല്ലോ ? ഇവിടെ കാൻവാസിന്റെ കപ്പാസിറ്റിക്ക്അനുസരിച്ചുള്ള ഒരു നിയമം ഉണ്ടാക്കിയത് കാൻവാസ് ഉണ്ടാക്കിയ സംവിധാനം ആയിരിക്കണമല്ലോ ?
വെറും യാദൃശ്ചികമായി സംഭവിച്ചതാണ് എന്നാണു വാദമെങ്കിൽ വികാസത്തിന് മുൻപുള്ള സിങ്കുലാരിറ്റിയുംവികസിക്കാൻ ആവശ്യമായ സ്‌പേസും മാറ്ററും എനർജിയും മുന്നൊരുക്കങ്ങൾ പോലെ അവിടെസജ്ജീകരിക്കപ്പെട്ടതോ, സജ്ജമായിരുന്നതോ വെറും യാദൃശ്ചികം ആയിട്ടായിരുന്നുവോ ?
നിങ്ങൾ ഉണ്ടായതു വെറും യാദൃശ്ചികം ആയിട്ടായിരുന്നു എങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ എന്നയാഥാർഥ്യവും, നിങ്ങളിൽ നില നിൽക്കുന്ന ഡി. എൻ. എ. എന്ന ജനിതക ഘടകങ്ങളും വെറും യാദൃശ്ചികംആയിട്ടായിരുന്നു നിങ്ങളിൽ വന്നത് എന്ന് പറയുന്നത് പോലെയല്ലേ ഇത് ? ഇന്ന് നിങ്ങൾ കഴിച്ച ആഹാരംപോലും നിങ്ങൾക്ക് യാതൊരു പങ്കുമില്ലാതെ യാദൃശ്ചികമായി നിങ്ങളുടെ വയറ്റിൽ എത്തുകയായിരുന്നു എന്ന്സമ്മതിക്കുകയുമല്ലേ നിങ്ങൾ ?
ഇവിടെ അമേരിക്കയിൽ നിരീശ്വരനായി സ്വയം lപരിചയപ്പെടുത്തുന്ന ഒരു വ്യക്തി പറയുന്നത് തന്നിൽ നിറഞ്ഞുനിൽക്കുന്ന അതി ശുദ്ധമായ ഒരു ചൈതന്യം അയാൾ അറിയുന്നുണ്ടെന്നാണ്. പക്ഷെ അത് എന്താണെന്ന്അയാൾക്കറിയില്ലത്രേ ! അത് എന്തെന്ന് അന്വേഷിക്കാൻ അയാൾ മറ്റുള്ളവരെ ക്ഷണിക്കുന്നു. അത് എന്താണെന്ന്അനുഭവിച്ച് അറിഞ്ഞവർക്ക് ഇനിയൊരു അന്വേഷണം ആവശ്യമില്ലാത്തതു കൊണ്ട് അയാളെപ്പോലെഅറിയാത്തവരെ കൂടെക്കൂട്ടിയാണ് അയാൾ അന്വേഷിക്കേണ്ടത് എന്ന് എനിക്ക് തോന്നുന്നു.
കേരളത്തിലെ നിരീശ്വരന്മാരുടെ തലവനായ ഒരു മാന്യ ദേഹം താൻ എങ്ങനെ നിരീശ്വരനായി എന്ന കഥവിവരിക്കുന്നുണ്ട്. കൂടുകൾ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ തേനീച്ചകളെപ്പോലെ താടിക്കു കൈയും കൊടുത്തിരിക്കുന്നശ്രോതാക്കളുടെ മുന്നിൽ വിശദീകരിക്കുന്ന ആ കഥ കേട്ടാൽ ഏതു കഴുതയും തല തല്ലി ചിരിച്ചു പോകും. ബാലനായിരിക്കുമ്പോൾ ഒരാൾ മരിക്കുകയും, അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഒരു സ്‌കൂൾബസ്അപകടത്തിൽ നിന്ന് ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടപ്പോൾ മുതൽ തന്നെ കാത്തു രക്ഷിച്ചത്ദൈവമാണെന്നുള്ള ധാരണയിൽ അയാൾ പള്ളികളിലും ക്ഷേത്രങ്ങളിലും പതിവായി നേർച്ചയിട്ട്പ്രാർത്ഥിച്ചിരുന്നുവത്രെ! ഒരു ക്ഷേത്രത്തിൽ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ശ്രീരാമൻ നടപ്പിലാക്കിയ ബാലീ വധംസംബന്ധിച്ചുള്ള രാമായണ ശ്ലോകം ചൊല്ലിയിറങ്ങിയ പയ്യനെ ഒരു കള്ളുകുടിയൻ വല്ലാതെ കളിയാക്കിയത്രേ ! ഒരാളെ ഒളിഞ്ഞു നിന്ന് വധിച്ച ഒരാളെയാണോഡാ നീ സ്തുതിക്കുന്നത് എന്ന കള്ളുകുടിയന്റെ ആക്ഷേപംനമ്മുടെ പണ്ഡിതനെ അന്നേ നാണം കൊടുത്തിയത്രെ ! പിന്നെപ്പിന്നെ ഒന്നൊന്നായി തിരുത്തിത്തിരുത്തി ആൾഇന്ന് കാണുന്ന തരത്തിൽ തനി നിരീശ്വരൻ ആയിത്തീർന്നുവത്രെ !
വരിയുടച്ച കാളകളെപ്പോലെയുള്ള ശ്രോതാക്കളിൽ നിന്ന് ഒരു പ്രതികരണവുമില്ല. സാരമില്ല അവരുടെ ചിന്തയുടെവരി ഉടഞ്ഞു കഴിഞ്ഞത് കൊണ്ടാണല്ലോ മുറ്റത്തെ പുല്ല് പോലും പറിക്കാതെ ഇത്തരം ബുദ്ധിജീവികളുടെ മുന്നിൽഇരുന്നു കൊടുക്കുന്നത് ? പക്ഷെ എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് ഒരു ചോദ്യമുണ്ട്. ചങ്ങാതീ, നിങ്ങൾപറയുന്നത് വെറും മനുഷ്യനായ വാത്മീകി സൃഷ്ടിച്ച രണ്ടു കഥാപാത്രങ്ങളെക്കുറിച്ച് മാത്രമാണെന്ന് നിങ്ങൾഅറിയാത്തതെന്ത് ? ഇവർക്ക് ചരിത്രവുമായി ബന്ധമുണ്ടായിരിക്കാം – ഇല്ലായിരിക്കാം. മനുഷ്യരായ അവരെക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചത് അവരുടെ ആരാധകരാവാം. നല്ലൊരു പളപളപ്പൻ നടിക്ക് വേണ്ടി ക്ഷേത്രം നിർമ്മിച്ച്അവരെ ആരാധിക്കുന്ന തമിഴ് തോഴന്മാർ ഉണ്ടല്ലോ ? അത് കൊണ്ട് നിങ്ങൾ അവരെ ആരാധിക്കണോ വേണ്ടയോഎന്നത് നിങ്ങളുടെ മനസ്സ്. തെളിയിക്കപ്പെട്ട സത്യങ്ങളുടെ വക്താക്കളായി വേഷം കെട്ടുന്ന നിരീശ്വരന്മാർ അണിനിരത്തേണ്ടത് രാമനെയും ബാലിയെയും ഒന്നുമല്ല. ശാസ്ത്രജ്ഞന്മാരെയും അവർ തെളിയിച്ചസത്യങ്ങളെയുമാണ്. അതിന് ശകലം പണിയുണ്ട്. സാമാന്യ ശാസ്ത്രം എന്താണെണെന്നെങ്കിലുംഅറിഞ്ഞിരിക്കണം.
ഇത്തരം കഥാപാത്രങ്ങളെ പ്രപഞ്ചാത്മാവായ ദൈവമായി നിങ്ങൾ പരിഗണിക്കുന്നത്
തന്നെ നിങ്ങളുടെ ചിന്താ ദാരിദ്ര്യമാണ് സ്വയം വെളിപ്പെടുത്തുന്നത് പണ്ഡിതന്മാരെ ! ഇങ്ങനെ മനുഷ്യൻസൃഷ്ടിച്ച കഥാപാത്ര ദൈവങ്ങളുടെ ഒരു കാളവയൽ ആണ് നമ്മുടെ മത താവളങ്ങൾ. അവിടെ വിലപേശിവിൽക്കപ്പെടുന്ന ഉരുക്കളെ വാങ്ങി നിങ്ങൾ വഞ്ചിക്കപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കുറ്റം. നിങ്ങളുടെപണമോ, പഴമോ, പാലോ, നെയ്യോ, നാളികേരമോ, ബലിമൃഗമോ ഒന്നും സ്വീകരിക്കേണ്ട ഒരാവശ്യംദൈവത്തിനില്ല. അവകൾ ഇടയ്ക്കു നിൽക്കുന്ന ആരോ തന്ത്രപരമായി നിങ്ങളിൽ നിന്ന് തട്ടിയെടുക്കുകയാണ്.
നമ്മുടെ അമേരിക്കൻ നിരീശ്വരൻ സ്വയമറിഞ്ഞ പോലെ ( ആ പാവം പണ്ഡിത ശിരോമണിക്ക് പേര് പിടി കിട്ടുന്നില്ലകേട്ടോ ) അത് പ്രപഞ്ച ചൈതന്യമാണ്. അത് പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന ശക്തി സൗന്ദര്യങ്ങളുടെസമൂർത്ത ഭാവമാണ്. അതാണ് സ്ഥൂല പ്രപഞ്ചമായ നിരീശ്വര ശരീരത്തെ വർത്തമാന ബോധാവസ്ഥയായിഅടയാളപ്പെടുത്തുന്ന സനാതന സത്യം. ആ സത്യം നിങ്ങളിൽ പോലും ഒരു തിരിവെട്ടമായി അനുഭവിക്കുമ്പോൾഅത് കെടാതെ സൂക്ഷിക്കുവാൻ നിങ്ങളാൽ ആവുന്നത് ശ്രമിക്കുക. – അതാണ് നിങ്ങൾക്ക് മനസ്സുഖംലഭിച്ചേക്കാവുന്ന നിങ്ങളുടെ ആരാധന !
ദൈവം എന്നത് കൈയും കാലുമൊക്കെയായി സിഗരറ്റു പുകച്ചു നടക്കുന്ന നിങ്ങളെപ്പോലൊരാൾ ആണെന്നചിന്താഭംഗമാണ് നിങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. വിവിധങ്ങളായ മത ഗ്രന്ഥങ്ങളുടെ എഴുത്തുകാർക്കും നിങ്ങളുടെ നിലവാരത്തിൽ എത്തുന്നതിനേ സാധിച്ചുള്ളൂ. ഇതിനപ്പുറം പോകാൻ അവർക്കും കഴിയാഞ്ഞത്അവരും പാവം മനുഷ്യർ ആയിരുന്നു എന്നതിനാലാവാം. പാവങ്ങളേ, നിങ്ങളുടെ തലച്ചോർ എത്ര വികസിപ്പിച്ചുവച്ചാലും അതിനുള്ളിൽ ഒതുക്കാൻ കഴിയുന്നതല്ല മഹാപ്രപഞ്ച കാരണമായ പ്രപഞ്ചത്തോളമുള്ള പ്രപഞ്ചമനസ്സായ, പ്രപഞ്ചാത്മാവായ ദൈവം എന്ന മഹാ പ്രതിഭാസം. അത് സ്റ്റീഫൻ ഹോക്കിങ്‌സ് ആയാലും, ഇത്വായിക്കുന്ന നിങ്ങൾ ആയാലും !
നാട്ടിലെ നിങ്ങൾ പണിയിച്ച വലിയ വീടിന്റെ ചെറു പോടുകളിൽ കൂടുകൾ വച്ച് സമൃദ്ധമായ സൂര്യപ്രകാശവും, സുഖദായകമായ മിതോഷ്ണാവസ്ഥയും ആസ്വദിച്ച് അടിച്ച് പൊളിച്ച് അർമ്മാദിക്കുന്ന കൊച്ചുറുമ്പുകൾകണ്ടേക്കാം. അവർക്ക് ആ വീട് മുഴുവനുമായി കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല എന്നതോ പോകട്ടെ അതിനു വേണ്ടിവിയർപ്പൊഴുക്കിയ നിങ്ങളെ അറിയുക പോലുമില്ല. എന്നെപ്പോലുള്ള ആരെങ്കിലും പറയുന്നത് കേട്ട് നിങ്ങളെ ഒന്ന്കണ്ടേക്കാം എന്ന് വച്ച് പരിശ്രമിച്ചാലും ആ കുഞ്ഞു കണ്ണുകളിൽ നിങ്ങൾ മുഴുവനുമായി ഉൾക്കൊള്ളുകയേയില്ല. അത് കാണുന്നത് നിങ്ങളുടെ നിഴലിന്റെ ഒരു ചെറു ഭാഗമാവാം. അതറിയുന്നത് നിങ്ങൾ സഞ്ചരിക്കുമ്പോൾഉണ്ടാവുന്ന ചലന കമ്പനത്തിന്റെ ഒരു ചെറു നടുക്കമാവാം. നിങ്ങൾ എന്നത് ഒരു സാധ്യതയല്ല എന്ന്പറയുന്നതിനു മുൻപ് വലിയ അറിവുകളുള്ള ആ കൊച്ചുറുമ്പ് ഒന്ന് കൂടി ചിന്തിക്കേണ്ടതായിരുന്നു എന്നാണുഎന്റെ എളിയ ചിന്ത.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളിൽ ആൽബർട്ട് ഐൻസ്റ്റെയിൻ പുറത്തു വിട്ട ( റിലേറ്റിവിറ്റി ഉൾപ്പടെയുള്ള)ഭൗതിക ശാസ്ത്ര പരമായ കണ്ടെത്തലുകളെ ആധാരമാക്കിയാണ് ആധുനിക ശാസ്ത്രം അതിന്റെ പുത്തൻകണ്ടെത്തലുകൾ നടത്തിയിട്ടിട്ടുള്ളത്. പ്രപഞ്ച ശാസ്ത്ര പരമായി അടയാളപ്പെടുത്തിയിട്ടുള്ള പലേനിഗമനങ്ങളുടെയും നട്ടെല്ല് ഐൻസ്റ്റെയിന്റെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ളതാണ്. ഒരുനൂറ്റാണ്ടിലധികം കാലം മാനവ കുലത്തിന്റെ ആപ്ത വാക്യങ്ങളായി നില നിന്ന ഈ കണ്ടെത്തലുകളിൽതെറ്റുകളുണ്ട് എന്ന വാദവുമായി ഒരു മലയാളി ശാസ്ത്രജ്ഞൻ രംഗത്തു വന്നിട്ടുണ്ട്.
ഇന്ത്യയിൽ റ്റാറ്റാ ഇൻസ്റ്റിട്യൂട്ടിൽ ഗവേഷണം നടത്തിയിരുന്ന പ്രൊഫസർ സി. എസ്. ഉണ്ണികൃഷ്ണൻ ആണ് ആമലയാളി. വെറും സാധാരണക്കാരന്റെ ജീവിത രീതികളുമായി ഗവേഷണം നടത്തി കണ്ടെത്തിയത് കൊണ്ടാവാംഅടിപൊളിയൻ ശാസ്ത്ര സമൂഹം അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഏതൊരുമേഖലയിൽ ആണെങ്കിലും തങ്ങളേക്കാൾ ഉയരത്തിൽ ആരെങ്കിലും വന്നാൽ അവരെ നികൃഷ്ട പദങ്ങൾ കൊണ്ട്ആക്ഷേപിച്ച് ചവിട്ടി താഴ്ത്തുകയാണല്ലോ നമ്മുടെ ഒരു രീതി. ടാറ്റാ ഇൻസ്റ്റിട്യൂട്ടിൽ പോലും തനിക്ക് അർഹതപ്പെട്ടഅവകാശങ്ങൾ തന്റെ ഉന്നതമായ കണ്ടുപിടുത്തങ്ങൾ മൂലം നഷ്ടപ്പെട്ടു എന്ന് അദ്ദേഹം വേദനയോടെപ്രതികരിക്കുകയുണ്ടായി. ( ഏഷ്യാനെറ്റിൽ അഖില നന്ദകുമാർ അദ്ദേഹവുമായി നടത്തിയ അഭിമുഖം ശ്രദ്ധിക്കുക)
ഏതായാലും തോറ്റു കൊടുക്കാൻ അദ്ദേഹം തയ്യാറല്ല. തന്റെ ഗവേഷണ ഫലങ്ങൾ രണ്ടു പുസ്തകങ്ങളിലായിഅദ്ദേഹം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ജീവിതത്തിലെ വലിയൊരു ഭാഗം ഗവേഷണങ്ങൾക്കായി ചെലവഴിച്ചത് മൂലംതന്റെ ഗവേഷണ ഫലങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഗവേഷണ ശാലകളുടെപിന്നാമ്പുറങ്ങളിൽ ഗവേഷകർ ഛർദ്ദിക്കുന്നത് എന്തായാലും അത് കൊത്തിയെടുത്ത് പറക്കുന്നതിനുള്ളമാധ്യമപ്പക്ഷികളെ അദ്ദേഹം വളർത്തിയിരുന്നുമില്ല. ഇപ്പോൾ അദ്ദേഹം തനിച്ച് ഇറങ്ങുകയാണ്, തന്റെതിരുത്തലുകൾ ഇന്നല്ലെങ്കിൽ നാളെ ശാസ്ത്ര ലോകത്തെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിനും, ഐൻസ്റ്റെയിൻകണ്ടെത്തിയ പലതും തെറ്റായിരുന്നു എന്ന് സ്ഥാപിക്കുന്നതിനും ?
ഏതാണ് തെറ്റ് ഏതാണ് ശരി എന്നത് ഇന്നും ഒരു ആപേക്ഷികതയായി നമുക്ക് അകലെ നിൽക്കുന്നു. ദൈവം ഇല്ലഎന്ന് അലറുന്നവർക്ക് അതുമൂലം ആത്മസുഖം ലഭിക്കുന്നുണ്ടെങ്കിൽ അവർ അത് അനുഭവിക്കട്ടെ. ദൈവം ഉണ്ട്എന്നുള്ളത് ഒരു വ്യക്തിയുടെ വെറും വിശ്വാസം മാത്രമല്ലാ, സ്വന്തം ജീവിതവുമായി ഇഴ ചേർത്തു വച്ചഅനുഭവങ്ങളുടെ തിരുമധുരം കൂടിയാണ് എന്നതിനാൽ അതിൽ നിന്ന് ലഭ്യമാവുന്ന ആത്മസാക്ഷാൽക്കാരത്തിന്റെ വൻ റവന്യൂ ആവോളം ആസ്വദിക്കുവാൻ അവനെയും അനുവദിക്കുക, അതല്ലേജനാധിപത്യം ?
നിങ്ങളുടെ ജീവൻ എന്ന നിങ്ങളുടെ ആത്മാവ് എങ്ങിനെ നിങ്ങളിൽ പ്രവർത്തിക്കുന്നുവോ അത് പോലെപ്രപഞ്ചാത്മാവായ പ്രപഞ്ച മനസ്സ് പ്രപഞ്ചത്തിലും പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു ! അത് കണ്ടെത്തിഅളന്നെടുക്കുവാൻ നിങ്ങളുടെ കൊച്ചു കണ്ണുകളോ അറിവിന്റെ കുഞ്ഞു മുഴക്കോലോ മതിയാവുകയില്ലഎന്നതിനാൽ ദാർശനികമായ ഒരു അവബോധമില്ലാതെ ആ സാഹസത്തിന് ഇറങ്ങാതിരിക്കുകയാവും കൂടുതൽസുരക്ഷിതം !
About The Author