ഹൃദയ മുറിവുകൾ – കവിത – ജയൻ വർഗീസ്.

Facebook
Twitter
WhatsApp
Email

ശാരദച്ഛന്ദ്രികേ, തേനും വയമ്പുമാ –

യീലോക വേദിയി ലെന്തിനു വന്നു നീ ?

നീളേക്കറൂത്ത നിൻ വാർമുടിക്കെട്ടിലെ

താരക പൂങ്കുല  ഗന്ധം ശ്വസിപ്പു ഞാൻ !

വാരിപ്പുണരാൻ കൊതിക്കുന്നു ഞാനെന്റെ –

യോമൽ ത്തിടമ്പിനെ മാറോടണയ്ക്കുവാൻ,

സാധിക്കുകില്ല നീ വന്നാലു മെന്റെയീ

മോഹമടക്കി ക്കിടക്കുകയാണ് ഞാൻ !

ചോരയാണെങ്ങും മനുഷ്യന്റെ നെഞ്ചിലെ

ചോരയിലാണ് പുളയ്ക്കുന്നു ധാർമ്മിക

നീതിശാസ്ത്രങ്ങൾ മരിക്കുന്നു സ്നേഹമാം

തേൻ വണ്ടുകൾ ദൂരെയെങ്ങോ പറന്നു പോയ്‌ !

കോടാനുകോടി യുഗങ്ങളായ് നമ്മളീ

ഭൂമിയിൽ കണ്ട കിനാക്കളാം പൂക്കളെ

ചാരമായ് മാറ്റാൻ കശക്കുന്നു  വാനര

രൂപികൾ ലോകമഹായുദ്ധ നായക (ർ) (ൾ)

പോവുക ദൂരെ വിശുദ്ധയായ് നിന്നിലെ

ചേതോഹരങ്ങൾ മരിക്കാതിരിക്കണേ,

നാളെയീ ചോരക്കറകളിൽ നിന്നൊരു

മോചനം വന്നാൽ  വിളിക്കാം, വരേണമേ !

About The Author

Leave a Reply

Your email address will not be published. Required fields are marked *