LIMA WORLD LIBRARY

ഐൻസ്റ്റെയിനെ തിരുത്തി സി. എസ്. ഉണ്ണികൃഷ്ണൻ ! – ജയൻ വർഗീസ്

ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്രജ്ഞൻ ഐൻസ്റ്റെയിൻ ആണെന്ന് കണക്കാക്കപ്പെടുന്നു. അദ്ദേഹം ആവിഷ്‌ക്കരിച്ച ‘ സ്‌പെഷ്യൽ റിലേറ്റിവിറ്റി ‘ തീയറിയുടെ അടിസ്ഥാനത്തിലാണ് ആധുനിക പ്രപഞ്ചവികസ ശാസ്ത്രമായ കോസ്മോളജി നിലയുറപ്പിച്ചിട്ടുള്ളത് എന്ന് പറയാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതൽതന്നെ പ്രപഞ്ച രഹസ്യങ്ങളുടെ ഉറവിടം തേടിയുള്ള അന്വേഷണം ലോകത്താകമാനമുള്ള ശാസ്ത്രജ്ഞർആരംഭിച്ചിരുന്നുവെങ്കിലും ഐൻസ്റ്റൈൻ കണ്ടെത്തിയ ഭൗതിക ശാസ്ത്ര സമവാക്യമാണ് എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരമായി ശാസ്ത്രലോകം ഇന്നും അംഗീകരിച്ചു കൊണ്ടിരിക്കുന്നത്.

സമീപകാലത്ത്‌ അന്തരിച്ച ബഹുമാന്യനായ സ്റ്റീഫൻ ഹോക്കിങ്സിനെപ്പോലുള്ള ശാസ്ത്രഞരുടെ സുവിധമായവിശദീകരണങ്ങൾ  കൂടി വന്നതോടെ പ്രപഞ്ച കാരണമായി ബിഗ്‌ബാംഗും, തുടർന്നുണ്ടായ പ്രപഞ്ചവികാസവുമൊക്കെ കൂടുതൽ ആഴത്തിൽ അംഗീകരിക്കപ്പെടുകയും, അതിന്റെ അടിസ്ഥാനത്തിലുള്ള ഭൗതികശാസ്ത്ര അന്വേഷണങ്ങൾ സ്വിസ്- ഫ്രഞ്ച് അതിർത്തിയിൽ സ്ഥാപിക്കപ്പെട്ട ‘ ലാർജ് ഹൈഡ്രോണ് കൊളൈഡർ ‘ എന്ന വമ്പൻ  ശാസ്ത്ര പരീക്ഷണ ശാലയിൽ ( C E R N ) വച്ച് ലോക ശാസ്ത്ര സമൂഹം ‘ ദൈവകണം ‘ എന്നപരിഹാസപ്പേര് ചാർത്തിച്ച  ‘ ഹിഗ്സ് ബാസോണുകൾ ’ കണ്ടെടുത്തതോടെ എല്ലാ ചോദ്യങ്ങൾക്കുമുള്ളഉത്തരമായി എന്ന ആശ്വാസത്തോടെ ശാസ്ത്ര അമൂഹം വിശ്രമിക്കുകയായിരുന്നു.

‘ പ്രകൃതി നിയമങ്ങൾക്ക് അനുസരണമായി മാത്രം സംഭവിച്ച ഒന്നായിരുന്നു പ്രപഞ്ചോല്പത്തിയെന്നും, അത്കൊണ്ട് തന്നെ അവിടെ ഒരു ക്രിയേറ്ററുടെ ആവശ്യമുണ്ടായിരുന്നില്ല ‘  എന്നും സ്റ്റീഫൻ ഹോക്കിങ്‌സ് തന്റെപുസ്തകത്തിൽ പ്രഖ്യാപിക്കുന്നതിന്റെ അടിസ്ഥാനം തന്നെയും ഇതൊക്കെ  ആയിരുന്നു.

കോസ്മോളജി സംബന്ധമായ എല്ലാ ഭൗതിക നിയമങ്ങൾക്കും ആധാരമായി നില കൊണ്ടിരുന്ന റിലേറ്റിവിറ്റിതീയറിയിൽ ഐൻസ്റ്റയിനിന്  പിശകുകൾ സംഭവിച്ചിട്ടുണ്ട് എന്ന കണ്ടെത്തലുമായി മലയാളിയായ ഇന്ത്യൻശാസ്ത്രജ്ഞൻ ഡോ. സി. എസ്. ഉണ്ണികൃഷ്ണൻ രംഗത്തു വന്നിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവുംപ്രശസ്തമായ ടാറ്റ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം തന്റെഗവേഷണ ശാലയിൽ ഒരു ജീവിതകാലം നടത്തിയ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ തന്റെനിഗമനങ്ങൾക്ക് ആധാരമായ തെളിവുകൾ പുറത്തു വിട്ടു കഴിഞ്ഞു.

ഐൻസ്റ്റൈൻ തന്റെ റിലേറ്റിവിറ്റി തീയറി ആവിഷ്ക്കരിക്കുമ്പോൾ അദ്ദേഹം ആധാരമാക്കുന്നത് ഒന്നുമില്ലായ്മഎന്ന ശൂന്യതയായിരുന്നുവെന്നും, എന്നാൽ പ്രപഞ്ചത്തിൽ ഒരിക്കലും  ശൂന്യത എന്നൊന്ന്  ഉണ്ടായിരുന്നില്ലഎന്നും, അതിനാൽ ഉണ്ടായിരുന്ന പ്രപഞ്ചത്തിൽ സംഭവിച്ച പരിണാമമാണ് റിലേറ്റിവിറ്റിയായി ഐൻസ്റ്റൈൻകണ്ടെത്തിയതെന്നും വിശദീകരിക്കുന്ന ഗോപാല കൃഷ്ണൻ അതിനുള്ള ശാസ്ത്രീയ തെളിവുകളും പുറത്തുവിടുന്നു.

ആയിരത്തി തൊള്ളായിരത്തി മുപ്പതുകൾ വരെ പ്രപഞ്ചത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ അറിവ് വളരെ പരിമിതംആയിരുന്നു. ഭൂമിയും സൂര്യനും ഏതാനും ഗ്രഹങ്ങളും ഒരു ഗാലക്സിയും എന്നതായിരുന്നു നില. ഈകാലഘട്ടത്തിൽ ജോർജ് ലെയ്മാറ്റർ എന്ന ശാസ്ത്രജ്ഞനാണ് പ്രപഞ്ചമുണ്ടായത് ഒരു സ്പോടനത്തിലൂടെയാവാംഎന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷം എഡ്വിൻ ഹബ്ബിൾ എന്ന ശാസ്ത്രജ്ഞൻ ഈആശയത്തിന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആധികാരികത കൊണ്ട് വരികയും മഹാ സ്ഫോടനത്തിന് ’ ബിഗ്‌ബാംഗ് ‘ എന്ന പേര് നൽകിക്കൊണ്ട് പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമാണ് എന്ന്കണ്ടെത്തുകയുമായിരുന്നു. ( ഇന്നത് സ്പോടനമല്ല, വികാസം മാത്രമാണ് )

അന്ന് മുതലാണ് ബിഗ്‌ബാംഗിന് മുമ്പുള്ളതെല്ലാം 00 ആണ് എന്ന് ശാസ്ത്ര സമൂഹം തലയറഞ്ഞു കരഞ്ഞുകൊണ്ടിരിക്കുന്നത്. അത് ശരി വയ്ക്കുന്നത് കൊണ്ടാണ് മാറ്ററും എനർജിയും ഗ്രാവിറ്റിയും ചേർന്നുണ്ടായപ്രപഞ്ചം പ്രകൃതി നിയമങ്ങൾക്ക്‌ അനുസരിച്ച് മാത്രം സംഭവിച്ചതായതിനാൽ അവിടെ ഒരു ക്രിയേറ്ററിന്റെആവശ്യം വരുന്നില്ല എന്ന് സ്റ്റീഫൻ ഹോക്കിങ്‌സ് പറയുന്നത്. ഇത് പറയാൻ അദ്ദേഹംമാനദണ്ഡമാക്കുന്നതാവട്ടെ, ഐൻസ്റ്റയിനിന്റെ സുപ്രസിദ്ധമായ സ്‌പെഷ്യൽ റിലേറ്റിവിറ്റി തീയറിയും.

ഈ തീയറി ഐൻസ്റ്റൈൻ കണ്ടെത്തി പുറത്തു വിടുന്നത് 1925 ൽ ആണ് എന്നതിനാലും  അന്ന് അറിയുന്നപ്രപഞ്ചം ഒരു ഗാലക്സിയുടെ ചുറ്റുവട്ടങ്ങളിൽ ഒതുങ്ങുന്നത് മാത്രമായിരുന്നു എന്നതിനാലും, സ്വാഭാവികമായുംറിലേറ്റിവിറ്റി തീയറി മാനദണ്ഡമാക്കിയത് ഒന്നുമില്ലായ്മയിൽ നിന്നുള്ള ആരംഭമായിരുന്നു എന്നതിനാലും,‌ സ്‌പേസ് എന്ന ശൂന്യതയിൽ ആപേക്ഷികമായിട്ടുള്ള ഒരു പ്രതിഭാസമാണ് പ്രപഞ്ചം എന്നതിന് സപ്പോർട്ടേകുന്നസ്‌പെഷ്യൽ റിലേറ്റിവിറ്റി തീയറിക്ക്, പ്രപഞ്ചത്തിൽ ശൂന്യത എന്നൊന്ന് ഇല്ലെന്നു കണ്ടെത്തിക്കഴിഞ്ഞ ഇന്ന്പ്രസക്തിയില്ലെന്നാണ് ഡോക്ടർ ഉണ്ണികൃഷ്ണൻ പറയുന്നതും തന്റെ ലബോറട്ടറിയിൽ നിന്ന് ആവശ്യമായതെളിവുകൾ അദ്ദേഹം പുറത്തെടുത്തതും. 

പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്നത് അതിൽ തന്നെ ഉൾച്ചേർന്നിട്ടുള്ള ഗ്രാവിറ്റി ആണെന്ന്അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു. ഇങ്ങിനെ ചിന്തിക്കുമ്പോൾ പ്രകാശ വേഗം സെക്കൻഡിൽ 186000 മൈൽ എന്ന്സ്ഥിരമാണ് എന്ന അടിസ്ഥാന കണ്ടെത്തൽ പോലും ശരിയല്ല എന്ന് അദ്ദേഹം വാദിക്കുന്നു. ഈ വേഗതയെനിയന്ത്രിക്കുന്നത് പോലും പ്രപഞ്ച ഗ്രാവിറ്റിയുടെ വൻ സ്വാധീനം ആണെന്നിരിക്കെ ഇന്നത്തെ നിലയിലുള്ളഗ്രാവിറ്റിക്ക് മാറ്റം സംഭവിച്ചാൽ അത് പ്രകാശ വേഗത്തിലും മാറ്റം സംഭവിക്കും എന്നും അദ്ദേഹം സ്ഥാപിക്കുന്നു.

2005 ൽ സ്വന്തം ലബോറട്ടറിയിൽ ഡോക്ടർ സി.എസ്‌ അത് തെളിയിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ  സ്ഥിരമായ പ്രകാശവേഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആധുനിക ശാസ്ത്രത്തിന്റെ  കണ്ടെത്തലുകളിൽവസ്തുതാ പരമായ തിരുത്തലുകൾ കൂടാതെ ഊർജതന്ത്ര ശാഖയ്ക്ക് ഇനി മുന്നോട്ടു പോകാനാവില്ലെന്നു തന്നെഅദ്ദേഹം പറയുന്നു: വ്യക്തമായും തെളിയിക്കപ്പെട്ട കണ്ടെത്തലുകളോടെ.  ( ഏഷ്യാനെറ്റിലെ ഇന്റർവ്യൂ കാണുക )

എന്നാൽ, നിലവിലെ ശാസ്ത്ര സമവാക്യങ്ങളെ തിരുത്തിക്കുറിക്കുകയും, കൂടുതൽ മെച്ചപ്പെട്ട ഒരു  നാളെയുടെസ്വപ്നങ്ങളെ യാഥാർഥ്യമാക്കുകയും ചെയ്തേക്കാവുന്ന ഈ കണ്ടെത്തലുകളെ ലോകം വേണ്ടത്രഅംഗീകരിക്കുന്നില്ല എന്ന് വേദനയോടെ ഇദ്ദേഹം പരിതപിക്കുന്നു. തന്റെ സിദ്ധാന്തങ്ങളുടെ ലബോറട്ടറിതെളിവുകളുമായി അദ്ദേഹം ലോക ശാസ്ത്ര വേദികളിൽ എത്തുന്നുണ്ട്. അദ്ദേഹം പറയുന്നത് നിഷേധിക്കാൻആർക്കും സാധിക്കുന്നില്ല, പക്ഷെ പ്രതികരണമില്ല.  ഐൻസ്റ്റയിനിനെ തിരുത്താൻ ഇയ്യാളാര് എന്ന ഭാവത്തോടെആരും ഒന്നും കണ്ടതായി ഭാവിക്കുന്നേയില്ല എന്നാണ്‌ അദ്ദേഹം പറയുന്നത്. അങ്ങിനെയൊന്ന് സംഭവിച്ചിട്ടില്ലഎന്നതാണ് ഭാവം.

കാര്യക്കാരുടെ കാല് നക്കിയും സംബന്ധപ്പുരയ്‌ക്ക്‌ വെളിയിൽ തുപ്പൽ കോളാമ്പിയുമായി കാത്തുനിന്നുമൊക്കെയാണല്ലോ നമ്മുടെ മത – രാഷ്ട്രീയ – സാമൂഹ്യ – സാംസ്ക്കാരിക – സിനിമാ നായകന്മാരിൽ  ചിലരെങ്കിലും നമുക്കിടയിൽ വിലസി അർമ്മാദിച്ചു കൊണ്ടിരിക്കുന്നത്? അതൊന്നും ചെയ്യാതിരിക്കാനുള്ള ധർമ്മബോധം ഇന്നും സൂക്ഷിക്കുന്നത് കൊണ്ടാവണം അടിപൊളിയൻ ശാസ്ത്രലോകം ഡോ. സി. എസ്. നെ  അംഗീകരിക്കാതെ പോകുന്നത്. പക്ഷെ സത്യം സത്യമാണ്, അജയ്യമാണ്. ആരുടേയും സ്വർണ്ണത്തളികകൾക്കുംമൂടി വയ്ക്കാൻ ആവാത്തവണ്ണം,  ആർക്കും തടയാനാവാത്ത അനിവാര്യതയായി  ഇന്നല്ലെങ്കിൽ നാളെ സത്യംപുറത്തു വരിക തന്നെ ചെയ്യും. ആത്മ വിശ്വാസത്തോടെ അന്വേഷണം തുടരുന്ന ഡോക്ടർ സി. എസ്  ഉണ്ണികൃഷ്ണൻ എന്ന അതുല്യ പ്രതിഭയ്ക്ക് അഭിവാദനങ്ങൾ !

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px