ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമക്കെതിരെ ക്യാംപെയ്നുമായി ചൈന. ദലൈലാമയെ പീഡോഫൈൽ (കുട്ടികളോട് ലൈംഗികാസക്തിയോടെ പെരുമാറുന്ന ആള്‍) ആയി ചിത്രീകരിക്കാനും ചൈന ശ്രമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദലൈലാമ തന്നെ കാണാനെത്തിയ ഒരു ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ ഒരു മാസം മുൻപ് പുറത്തു വന്നിരുന്നു. ഈ വീഡിയോയാണ് ചൈന പ്രധാനമായും ആയുധമാക്കുന്നത്.
അനുഗ്രഹത്തിനായി തന്റെ പക്കലെത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുയും ചെയ്ത വീഡിയോ ആണ് പ്രചരിച്ചിരുന്നത്. ഈ വീഡിയോ ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഈ വീഡിയോ ചൈനീസ് പ്രൊപ്പഗാന്ത മാധ്യമങ്ങൾ വീണ്ടും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ദലൈലാമ എട്ടു വയസുള്ള ആൺകുട്ടിയെ ലൈംഗികാസക്തിയോടെ ചുംബിച്ചു എന്നു പറഞ്ഞാണ് ഈ എഡിറ്റഡ് വീഡിയോകൾ ചൈന പ്രചരിപ്പിച്ചത്.
Credits: malayalam.news18.com













