ചില ആളുകൾ ഇവിടെ ആയിരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല.
ചില ആളുകൾ മറ്റുള്ളവരെ കാണുന്നത് എത്ര നല്ലതാണെന്ന് അറിയില്ല.
ചില ആളുകൾ അവരുടെ ദയയുള്ള പുഞ്ചിരി എത്രമാത്രം ആശ്വാസകരമാണെന്ന് അറിയില്ല.
ചില ആളുകൾക്ക് അറിയില്ല ചുറ്റുമുള്ളത് എത്രത്തോളം പ്രയോജനകരമാണെന്ന്.
ചില ആളുകൾക്ക് അറിയില്ല അവരെ കൂടാതെ തങ്ങൾ എത്ര ദരിദ്രരാണെന്ന്.
ചില ആളുകൾക്ക് അറിയില്ല ഇവിടെ എല്ലാവരും അഥിതികളാണെന്ന്.
ചില ആളുകൾക്ക് അറിയില്ല സഹവർത്തിത്വത്തിന്റെയും നന്മയുടെയും അടിസ്ഥാനം.
ചില ആളുകൾക്ക് അറിയില്ല യുദ്ധം സമാധാനത്തിൻ്റെ വഴിയല്ലെന്ന്.
ചില ആളുകൾക്ക് അറിയില്ല പങ്കുവെയ്ക്കൽ എത്ര മധുരതരമാണെന്ന്.
ചില ആളുകൾക്ക് അറിയില്ല ഭൂമിക്ക് അതിരുകളില്ലെന്ന്.
ചില ആളുകൾക്ക് അറിയില്ല നിങ്ങൾ ഇത് അവരോടു പറയുമോയെന്ന്.











