ഭാഷാതിര്‍ത്തികള്‍ ഭേദിച്ച് ആരാധകരെ സ്വന്തമാക്കിയ താരമാണ് തമിഴകത്തിന്റെ വിജയ്. ദളപതിയെന്ന വിശേഷണപ്പേരുമായി വിജയ് തമിഴ് സിനിമയുടെ വിജയനായകന്റെ ഇരിപ്പിടത്തില്‍ ഒന്നാം നിരയിലായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ചലച്ചിത്ര ബന്ധമുള്ള കുടുംബത്തില്‍ നിന്നായിട്ടും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയും വിജയ്‍യ്‍ക്കുണ്ടായിട്ടുണ്ട്. വിജയ്‍യുടെ അടുത്ത സുഹൃത്തായ സഞ്‍ജീവ് തന്നെയാണ് ഒരിക്കല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിജയ്ക്ക് 20 വയസു മാത്രം പ്രായമുള്ളപ്പോള്‍ ഒരു മാസിക അദ്ദേഹത്തിന്റെ സൗന്ദര്യത്തെയും അഭിനയത്തെയും വിമര്‍ശിച്ച് എഴുതി. അത് വായിച്ച രാത്രി വിജയ് വളരെ അധികം സമയം കരഞ്ഞു. ഏത് 20 വയസുകാരനും തളര്‍ന്നുപോകുമല്ലോ. എന്നാല്‍ പിന്നീട് അതേ മാസിക തന്നെ വിജയ്‍യെ പ്രശംസിച്ചും എഴുതി. അന്നത്തെ സംഭവം ഇന്നായിരുന്നെങ്കില്‍ വിജയ് ഇങ്ങനെയായിരിക്കില്ല പെരുമാറുക എന്നും സഞ്ജീവ് അന്ന് വ്യക്തമാക്കിയിരുന്നു. എന്തായാലും നടൻ വിജയ്‍യുടെ പടിപടിയായി താരമായ വളര്‍ച്ച ഏതൊരാള്‍ക്കും മാതൃകയാണ്. ലാളിത്യം കൈവിടാത്ത താരവുമാണ് വിജയ്.
സിനിമയിലെ ബഹളം വ്യക്തിജീവിതത്തില്‍ കാണിക്കാത്ത താരം കൂടിയാണ് വിജയ്. എന്നാല്‍ ഒരിക്കല്‍ വിജയ് ദേഷ്യപ്പെട്ട സംഭവം സഞ്‍ജീവ് വെളിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാൻ ഒത്തുകൂടിയതായിരുന്നു സഞ്ജീവും വിജയ്‍യും. സംസാരത്തിനിടെ അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ അത് ഒരു വഴക്കിന് കാരണമായി. വിജയ്‍യെ മനസ്സിലാക്കാതെ ചില കാര്യങ്ങള്‍ പറഞ്ഞത് പ്രകോപനത്തിന് കാരണമായി. അന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ വിജയ് പിന്നീട് കുറേക്കാലം എന്നോട് മിണ്ടിയില്ല. ദേഷ്യപ്പെട്ടാല്‍ ബഹളം ഉണ്ടാക്കുന്ന ആളുമല്ല വിജയ്, പക്ഷേ ആ മൗനം എന്നെ കൊല്ലുന്നതിനു തുല്യമായിരുന്നുവെന്ന് സഞ്ജീവ് വ്യക്തമാക്കി.
ഞാനാണ് തെറ്റ് ചെയ്‍തത് എന്ന് തനിക്ക് പിന്നീട് മനസ്സിലായി. അത് ഒരു പൊതുവേദിയില്‍ ഞാൻ പറയുകയും ചെയ്‍തു. വിജയ്‍യോട് മാപ്പ് പറയുകയും ചെയ്‍തു. എന്നാല്‍ എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് അന്വേഷിച്ച് വിജയ് എന്നെ വിളിച്ചു, വിജയ്‍യ്ക്ക് അധികകാലം ദേഷ്യം വച്ചുപുലര്‍ത്താനാകില്ല എന്നും സഞ്ജീവ് ഒരിക്കല്‍ വ്യക്തമാക്കി.
Credits: https://www.asianetnews.com/
About The Author
No related posts.