LIMA WORLD LIBRARY

അധികാര മോഹം – ജോസ് ക്ലെമെന്റ്

അധികാരത്തിലേറാനും അത് നിലനിർത്താനും വഴിവിട്ട ശ്രമങ്ങൾ നടത്തുന്നവരാണ് നമ്മിൽ പലരും. അധികാരം ഭദ്രമായിരിക്കാൻ നിരപരാധികളെ കൊലയ്ക്കു കൊടുക്കാനും നിഷ്കളങ്കരെ ഇല്ലായ്മ പ്പെടുത്താനും നമുക്ക് ഒരു മടിയുമില്ല. എന്നിട്ട് കൈകൾ കഴുകി അഭിനവ പീലാത്തോസുമാരാകും. അധികാര പ്രമത്തത നമ്മെ ദുഷിപ്പിക്കുകയാണ്. ഭൗതിക നേട്ടങ്ങൾക്കും ഉയർന്ന അധികാര സ്ഥാനങ്ങൾക്കും വേണ്ടി തിന്മയോട് ഒത്തുതീർപ്പു നടത്താൻ നമുക്ക് ഒരു മടിയുമില്ല. അധികാരം ശുശ്രൂഷാ മനോഭാവത്തോടെ നിർവഹിക്കാൻ തയ്യാറുള്ളവർ എത്ര പേരുണ്ട് നമ്മിൽ ? തന്നോടു തന്നെയുള്ള യുദ്ധമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ യുദ്ധമെന്ന നിരീക്ഷണത്തോട് ചേർന്ന് അതിൽ വിജയം വരിക്കുന്നവർ നമ്മിൽ എത്ര പേരുണ്ട്? ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയമെന്ന് ഓർമിക്കുക. തിന്മയോടുള്ള സന്ധിയില്ലാ സമരം നടത്താൻ കഴിയണം. അധികാര മോഹമല്ല, ശുശ്രൂഷാ മനോഭാവമാണ് ഉത്തമം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px